പാമ്പാടി തിരുമേനിയുടെ ചരമ വജ്ര ജൂബിലിപ്പെരുന്നാൾ ഏപ്രിൽ 4,5 തീയതികളിൽ
കോട്ടയം : കുറിയാക്കോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ 60-മത് ഓർമ്മപ്പെരുന്നാൾ പരിശുദ്ധൻ കബറടങ്ങിയിരിക്കുന്ന മാർ കുറിയാക്കോസ് ദയറായിൽ മാർച്ച് -30 ന് വൈകീട്ട് 3 മണിക്ക് ഡോ.യൂഹോനോൻ മാർ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്താ നിർവ്വഹിക്കും.ഏപ്രിൽ 3 ന് സർവ്വമത സമ്മേളനവും യുവജന സംഗമവും നടക്കും.കോട്ടയം ഭദ്രാസനത്തിന്റെ ശതോത്തര സുവർണ്ണ ജൂബിലിയുടെ പ്രവർത്തനോദ്‌ഘാടനം ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ളയും കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമ വജ്ര ജൂബിലി കർമ്മ പദ്ധതികളുടെ ഉദ്‌ഘാടനം ചെയ്യും.ശ്രീമദ് സച്ചിദാനന്ദ സ്വാമി മുഖ്യ പ്രഭാഷണം നടത്തും.
ഏപ്രിൽ 4 ന് വൈകീട്ട് 5.45 മണിക്ക് പരിശുദ്ധ കാതോലിക്കയുടേയും അഭിവന്ദ്യ മെത്രാപ്പോലീത്താമാരുടേയും നേതൃത്വത്തിൽ സന്ധ്യ നമസ്കരം തുടർന്ന് അനുസ്മരണ പ്രസംഗം,കബറിങ്കൽ ധൂപ പ്രാർത്ഥന,സ്ലൈഹീക വാഴ്വ് ,കൈമുത്തു ,അത്താഴം,അഖണ്ഡ പ്രാർത്ഥന.
പ്രധാന ദിനമായ ഏപ്രിൽ 5 ന് രാവിലെ 5 മണിക്ക് ഡോ.യൂഹാനോൻ മാർ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന.രാവിലെ 8 മണിക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യ കാർമ്മീകത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയിൽ അഭിവന്ദ്യ പിതാക്കന്മാരായ ഡോ.യാക്കോബ് മാർ ഐറേനിയോസ് ,ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മീകരാകും.