Outside KeralaOVS - Latest NewsOVS-Kerala News

കേസ് ഹൈക്കോടതിക്ക് ; യാക്കോബായ – സർക്കാർ പ്രഹസനം ‘കണക്കിൽ’ എടുക്കാതെ സുപ്രീം കോടതി

മലങ്കര സഭ തർക്കത്തിൽ ആറു പള്ളികളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി വിശദമായ വാദം കേട്ട് പരിഗണിക്കാൻ ഹൈക്കോടതിയുടെ പരിഗണക്ക് വിട്ടു സുപ്രീം കോടതി.ഉത്തരവ് നടപ്പാക്കാനുളള പ്രായോഗിക വശങ്ങൾ കോടതി കണ്ടെത്തണം.പള്ളികളുടെയും വിശ്വാസികളുടെയും സംബന്ധിച്ചുള്ള സ്ഥിതി വിവരണ കണക്ക് മടക്കി.മുദ്ര വെച്ച കവറിൽ സർക്കാർ അഭിഭാഷകൻ നൽകിയ രേഖകൾ തുറന്ന്‌ നോക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.സഭാ തർക്കത്തിൽ സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളോട് തങ്ങൾക്ക് വിയോജിപ്പ് ഉണ്ടായാൽ പോലും, നിലവിലെ ഘട്ടത്തിൽ ജുഡീഷ്യൽ അച്ചടക്കം പാലിക്കാൻ അത് അംഗീകരിക്കുക മാത്രമാണ് വഴിയെന്നും ജസ്റ്റിസുമാരായ സൂര്യ കാന്ത്, എൻ.കെ. സിങ് എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ഓർത്തഡോക്സ്  സഭ പുറത്തിറക്കിയിരിക്കുന്ന പത്രക്കുറിപ്പ് 

മലങ്കരസഭാക്കേസിൽ കണക്കെടുപ്പിന് പ്രസക്തിയില്ലെന്ന സുപ്രീം കോടതി നിലപാടിനെ സ്വാ​ഗതം ചെയ്യുന്നു. ഇരുവിഭാ​ഗങ്ങളുടെയും അം​​ഗസംഖ്യ എടുക്കാൻ കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ കണക്ക് പൂർണമാകില്ലെന്നും സത്യസന്ധമായി വിവരങ്ങൾ പുറത്തുവരില്ലെന്നുമായിരിന്നു ഓർത്തഡോക്സ് സഭയുടെ നിലപാട്. സർക്കാർ എടുത്ത കണക്ക് കേസിൽ പ്രസക്തമല്ലെന്ന് ഇന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അതിനാൽ കണക്കുകൾ തിരികെ നൽകിയത് സ്വാഗതാർഹമാണെന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് പ്രതികരിച്ചു. എറണാകുളം, പാലക്കാട് ജില്ലകളിലെ 6 പള്ളികളുടെ കേസ് ഹൈക്കോടതി പരി​ഗണിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പ്രായോ​ഗികമായി എങ്ങനെ വിധിനടപ്പാക്കാമെന്നത് ഹൈക്കോടതി പരിശോധിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.നിലവിൽ വിധി നടത്തിപ്പ് പൂർത്തിയായ പള്ളികളിൽ സമാധാനം കൈവന്നിട്ടുണ്ടെന്ന് മലങ്കരസഭ സുപ്രീംകോടതിയെ അറിയിച്ചു.ഈ പള്ളികളിലൊന്നും നിലവിൽ പ്രശ്നങ്ങളില്ലെന്നും കോടതിയെ ബോധിപ്പിച്ചു.മലങ്കരസഭയുടെ പള്ളികൾ 1934ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്ന മുൻ ഉത്തരവുകൾ സീനിയർ അഭിഭാഷകൻ കെ കെ വേണു​ഗോപാൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
error: Thank you for visiting : www.ovsonline.in