ഓർത്തഡോക്സ് സഭ മെറിറ്റ് ഈവനിംഗ് ജനുവരി 26ന് ശാസ്താംകോട്ടയിൽ
പൊതു പരീക്ഷകളിൽ മികച്ച വിജയം നേടിയവരും, കലാകായിക രംഗങ്ങളിൽ മികവ് തെളിയിച്ചവരും, വിവിധ അവാർഡ് ജേതാക്കളുമായ സഭാംഗങ്ങളെ അനുമോദിക്കുന്നതിനായി മലങ്കര ഓർത്തഡോക്സ് സഭ സംഘടിപ്പിക്കുന്ന മെറിറ്റ് ഈവനിംഗ് ജനുവരി 26ന് ഉച്ചക്ക് 2 മണിക്ക് ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പൽ അങ്കണത്തിൽ നടക്കും.ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്ത് അവാർഡുകൾ വിതരണം ചെയ്യും. കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് അദ്ധ്യക്ഷത വഹിക്കും.മനോരമ ന്യൂസ് ചാനൽ ഡൽഹി ബ്യൂറോ ചീഫ് നിഷ പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തും. ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ്, അടൂർ – കടമ്പനാട് ഭദ്രാസനാധിപൻ ഡോ.സഖറിയാസ് മാർ അപ്രേം, വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, ചാപ്പൽ മാനേജർ ഫാ. സാമുവേൽ ജോർജ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം റോബിൻ പി. അലക്സ് എന്നിവർ ആശംസകൾ നേരും.
അറിയിപ്പ് ലഭിച്ചവർ അന്നേദിവസം 11.30 മുതൽ 1.30 വരെ ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പൽ അങ്കണത്തിൽ ക്രമീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്നും, അവാർഡിന് അർഹരായവരുടെ പേരുകൾ സഭയുടെ വെബ് സൈറ്റിൽ (www.mosc.in) പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അറിയിച്ചു.