ഓർത്തഡോക്സ് സഭ സിനഡിൽ അപ്രേമിന്റെ യാക്കോബായ പ്രേമത്തിനെതിരെ പൊട്ടിത്തെറി
കോട്ടയം :പള്ളിപ്പിടുത്തമെന്ന ഒറ്റ വാക്ക് ഉപയോഗിച്ചതിലൂടെ ഓർത്തഡോക്സുകാരുടെ സ്വതന്ത്ര്യ പോരാട്ടങ്ങളെ അപ്പാടെ ആക്ഷേപിക്കാൻ സഖറിയ മാർ അപ്രേം നടത്തിയ ശ്രമത്തിന് സഭാ തലത്തിൽ പിന്തുണയില്ല.ഒരേസമയം യാക്കോബായ വിഭാഗത്തിന്റെയും ഓർത്തഡോക്സ് സഭയിലെ സഭാതർക്കത്തെ കുറച്ചു യാതൊരു അറിവുമില്ലാത്ത ചില വിശ്വാസികളുടെയും പിന്തുണ ആർജ്ജിക്കാനായിരുന്നു തന്ത്രപരമായ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.സഭാ മാതാവിനെ കുത്തി നോവിച്ചെന്ന് സഭാ വിശ്വാസികളിൽ ഉണ്ടായ പൊതു വികാരം സോഷ്യൽ മീഡിയ ആദ്യം മുതൽ പ്രതിഫലിച്ചിരുന്നു.ഇക്കാര്യം പ്രത്യക്ഷ സമരത്തിലേയ്ക്ക് വഴി വെച്ചത്.സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലേയ്ക്ക് സോഷ്യൽ മീഡിയയിൽ അലയടിച്ച പ്രതിഷേധം അവസാനിച്ചത്.
മാർ അപ്രേമിന്റെ സഭ വിരുദ്ധ പരാമർശങ്ങൾ അടങ്ങിയ പ്രസ്താവനക്കെതിരെ സഭ ട്രസ്റ്റികളായ ഫാ.ഡോ.തോമസ് അമയിൽ, റോണി വർഗ്ഗീസ് എന്നിവർ രംഗത്തെത്തിയിരുന്നു.പരോക്ഷ വിമർശനവുമായി മെത്രാപ്പോലീത്താമാരും വൈദീകരും രംഗത്തെത്തി.അതിർ വിട്ട വാക്കുകൾ ഉപയോഗിച്ചു പൊതു നിലപാടിനെ തള്ളിപ്പറഞ്ഞ പശ്ചാത്തലത്തിൽ മാർ അപ്രേമിന് കാര്യമായ പിന്തുണ നേടിയെടുക്കാൻ സാധിച്ചിരുന്നില്ല.
മെത്രാപ്പോലീത്താമാരടക്കം പരാതി നൽകിയ സാഹചര്യത്തിൽ വിളിച്ചേർത്ത സിനഡിന്റെ അടിയന്തിര യോഗത്തിലാണ് മാർ അപ്രേമിനെ ചുമതലകളിൽ നിന്ന് നീക്കാനുള്ള തീരുമാനത്തിലേയ്ക്ക് എത്തിച്ചത്.