ചാത്തമറ്റം പള്ളി പെരുന്നാള്‍ ഫെബ്രുവരി 1,2 തീയതികളില്‍
കോതമംഗലം : അങ്കമാലി ഭദ്രാസനത്തിലെ ചാത്തമറ്റം ശലേം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരി.ദൈവമാതാവിന്‍റെയും,വി.യുഹാനോന്‍ മംദോനോഉടേയും,വി.ഗീവര്‍ഗീസ് സഹദായുടേയും മായാല്‍ത്തോ പെരുന്നാളും സംയുക്തമായി ഫെബ്രുവരി 1,2 തീയതികളില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മ്മീകത്വത്തിലും യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്,ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് ,ഡോ.തോമസ് മാര്‍ അത്താനാസിയോസ് സഹകാര്‍മ്മീകത്വത്തിലും നടത്തപ്പെടുന്നു.ഫെബ്രുവരി ഒന്നിന് പരിശുദ്ധ കാതോലിക്ക ബാവായ്ക്കും അഭിവന്ദ്യ മെത്രാപ്പോലീത്തമാര്‍ക്കും പോത്താനിക്കാട് പള്ളിയില്‍ നിന്നും ചാത്തമറ്റം പള്ളിയിലേക്ക് അനേക വാഹനങ്ങളുടെ അകമ്പടിയോടെ വൈകീട്ട് 6 മണിക്ക് പള്ളിയങ്കണത്തില്‍ സ്വീകരണം.
6.30 ന് സന്ധ്യാ നമസ്കാരം,7.15 ന് അനുഗ്രഹ പ്രഭാഷണം,8 ന് പ്രദക്ഷിണം,9 ന് ആശീര്‍വാദം,9.15ന് നേര്‍ച്ച സദ്യ.രണ്ടിന് രാവിലെ 8.30 ന് കുര്‍ബാന,9.30 ന് യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മുഖ്യ പ്രഭാഷണം നടത്തും.10 ന് പ്രദക്ഷിണം,11 ന് ആശീര്‍വാദം ,11.30 ന് ലേലം,12 ന് നേര്‍ച്ച സദ്യ,1 ന് കൊടിയിറക്ക്.വികാരി ഫാ.ബിനോയ് വര്‍ഗ്ഗീസ്,ട്രസ്റ്റി ബ്ലസന്‍ എല്‍ദോ എന്നിവര്‍ നേതൃത്വം നല്‍കും.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി പള്ളിയില്‍ നടന്നിരുന്ന സമാന്തര സര്‍വീസ് അവസാനിപ്പിച്ചു.മലങ്കരയിലെ എല്ലാ പള്ളികള്‍ക്കും ബാധകമായ ജൂലൈ മൂന്നിലെ അന്തിമവിധിയുടെ ആനുകൂല്യം നടപ്പാക്കിയെടുത്ത ആദ്യ ഇടവകയാണിത്.