ജനപ്രതിനിധികള്‍ നീതിയുടെ പക്ഷത്ത് നില ഉറപ്പിക്കണം പരിശുദ്ധ കാതോലിക്കാ ബാവ
ജനപ്രതിനിധികള്‍ സത്യസന്ധത മുഖമുദ്രയാക്കണമെന്നും, വിവേചനം കൂടാതെ കര്‍ത്തവ്യ ബോധത്തോടുകൂടി ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കണമെന്നും മുഖം നോക്കാതെ നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ പ്രതിജ്ഞാബദ്ധരാകണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ജാതിമത ചിന്തകള്‍ക്ക് അതീതമായി സ്‌നേഹിക്കുവാനും സ്‌നേഹിക്കപ്പെടുവാനുമുളള മാനസികാവസ്ഥ ജനപ്രതിനിധികള്‍ക്ക് എപ്പോഴും ഉണ്ടാകണം. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരെ ആദരിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. എം.ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക്ക് തോമസ് മുഖ്യ പ്രഭാഷണം നടത്തി. വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, മാനേജിങ് കമ്മറ്റി അംഗം പ്രൊഫ. സാജു ഏലിയാസ്, ജനപ്രതിനിധികളായ അച്ചന്‍കുഞ്ഞ് ജോണ്‍, ആനി മാമ്മന്‍, ജിബി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.