OVS - Latest NewsOVS-Kerala News

പുത്തന്‍കുരിശ് ചാപ്പലില്‍ പരി.പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍

പുത്തന്‍കുരിശ് : വടവുകോട് ബോയിസ് ഹോമിലെ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചാപ്പലില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ഒക്ടോബര്‍ 31 ,നവംബര്‍ 1 (ശനി,ഞായര്‍) തീയതികളില്‍ കൊണ്ടാടും.പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് വികാരിമാരായ ഫാ.സഖറിയ പുളിക്കാശേരില്‍ കോര്‍ എപ്പിസ്കോപ്പ,ഫാ.സഖറിയ ജോണ്‍ എന്നിവര്‍ നേത്രത്വം നല്‍കും.

പെരുന്നാള്‍ പ്രോഗ്രാം : ഒക്ടോബര്‍ 25 നു രാവിലെ 7.15 am പ്രഭാത നമസ്കാരം,8.15 am വി.കുര്‍ബാന ,10 am പെരുന്നാള്‍കൊടിയേറ്റ് .ഒക്ടോബര്‍ 31 നു വൈകീട്ട് 7 മണിക്ക് സന്ധ്യാനമസ്കാരം ,8.15 pm പ്രസംഗം,ആശീര്‍വാദം,സ്നേഹവിരുന്നു.നവംബര്‍ 1 നു 7.30 am പ്രഭാത നമസ്കാരം,8.30 am കുര്‍ബാന,10.30 am ആശീര്‍വാദം തുടര്‍ന്നു നേര്‍ച്ച സദ്യ,ലേലം,കൊടിയിറക്ക്.

error: Thank you for visiting : www.ovsonline.in