ക്രിസ്ത്യന്‍പള്ളി മുറ്റത്ത് മഹല്ലിന്‍റെ ഉദ്ഘാടനച്ചടങ്ങ്
മട്ടാഞ്ചേരി: മത സൗഹാര്‍ദത്തിന്‍റെ നിറവില്‍ മട്ടാഞ്ചേരിയില്‍ മഹല്ല് ഉദ്ഘാടനം. ഇളയ കോവിലകം മുസ്ലിം മഹല്ല് പള്ളി വക കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങാണ് ക്രിസ്ത്യന്‍ ദേവാലയമുറ്റത്ത് സംഘടിപ്പിച്ചത്.
മട്ടാഞ്ചേരി പുതിയറോഡില്‍ മഹല്ല് വക കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങിന് വേദിയൊരുങ്ങിയത് മലങ്കര സഭയുടെ പഴയ കൂനന്‍കുരിശ് സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയങ്കണത്തിലാണ്. ഈ പള്ളിക്കു സമീപമാണ് മഹല്ല് കെട്ടിടം. ഈ കെട്ടിടത്തിന്‍റെ നിര്‍മാണ വേളയില്‍ നിര്‍മാണസാമഗ്രികള്‍ സൂക്ഷിച്ചതും തൊഴിലാളികള്‍ക്ക് വിശ്രമസൗകര്യം ഒരുക്കിയതുമെല്ലാം കൂനന്‍കുരിശ് പള്ളി വികാരിയായ ഫാ. ബെഞ്ചമിന്‍ തോമസാണ്.
പള്ളിക്കെട്ടിടത്തിന്‍റെ ഉദ്ഘാടനം വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ.യും പൊതുസമ്മേളനം കെ.വി. തോമസ് എം.പി.യും നിര്‍വഹിച്ചു. ഇരുവരും മത സൗഹാര്‍ദത്തിന്‍റെ പ്രതീകമായി മാറിയ പരിപാടിയെ സംബന്ധിച്ചായിരുന്നു ചടങ്ങില്‍ സംസാരിച്ചത്. പുനര്‍ നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ എ.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ടി.കെ. അഷറഫ്, പി.എ. അബ്ദുള്‍ റഹ്മാന്‍ മൗലവി, കെ.എ. അബ്ദുള്‍ മജീന്ദ്രന്‍ മൗലവി, എ. അബ്ദുള്‍ റഹ്മാന്‍ അന്തു, സി.എം. സുബൈര്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ച.
→ മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്)
https://ovsonline.in/articles/spiritual_colonialism/