മാർത്തോമ്മൻ സ്മൃതി യാത്രയും ദീപശിഖ പ്രയാണവും നടത്തി
സീതത്തോട് :- ക്രൈസ്തവ സാക്ഷ്യം പുതുതലമുറയ്ക്ക് പകർ ന്ന് നൽകുകയാണ് സഭയുടെ പ്രധാന ലക്ഷ്യമെന്ന് ഡോ.ജോ ഷ്വാ മാർ നിക്കോദിമോസ് പറഞ്ഞു.
മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികത്തോടനുബന്ധിച്ച് നിലയ്ക്കൽ സെന്റ് തോമസ് എക്യു മെനിക്കൽ ദേവാലയത്തിൽ നിന്ന് നിരണം സെന്റ് മേരീസ് വലിയ പള്ളിയിലേക്കു നടന്ന മാർത്തോ മ്മൻ സ്മൃതി യാത്രയും ദീപശിഖ പ്രയാണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ നിക്കോദിമോസ്. അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർക്കു ഡോ. ജോഷ്വാ മാർ നിക്കോദിമോസ് കൈമാറി.
ഭദ്രാസന സെക്രട്ടറിമാരായ ഫാ. ജോൺസൺ കല്ലിട്ടതിൽ, ഫാ.ഷൈജു കുര്യൻ, നിലയ്ക്കൽ അഡ്മിനിസ്ട്രേറ്റർ ഫാ.ബാബു മൈക്കിൾ, ഫാ.ലിജിൻ തോമസ്, എന്നിവർ പ്രസംഗിച്ചു.
വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തിൽ സ്മൃതി യാത്രയ്ക്കു സ്വീകരണം നൽകി. സീതത്തോട്ടിൽ നടന്ന സ്വീകരണ യോഗത്തിൽ കെ.യു.ജനീഷ്കുമാർ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് പി.ആർ പ്രമോദ് എന്നിവർ എന്നിവർ പ്രസംഗിച്ചു. സഭാമാനേജിങ്ങ് കമ്മിറ്റിയഗങ്ങൾ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.