മുളന്തുരുത്തി ഓർത്തഡോക്സ് സെന്‍റര്‍: ആദ്യഘട്ട കൂദാശ നടത്തി
മുളന്തുരുത്തി ∙ പരിശുദ്ധ പരുമല തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തിയിൽ നിർമിച്ച ഓർത്തഡോക്സ് സെന്‍ററിന്‍റെ ആദ്യഘട്ട കൂദാശ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ നടത്തി. ഡോ. യാക്കോബ് മാർ ഐറേനിയസ്, സഖറിയാസ് മാർ അന്തോണിയോസ്, ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. ഗീവർഗീസ് മാർ കൂറിലോസ്, തോമസ് മാർ അത്തനാസിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് എന്നിവർ സഹകാർമികരായി.
കൂദാശയുടെ രണ്ടാം ഘട്ടം ഇന്ന് ആറിനു പ്രഭാതപ്രാർഥനയോടെ ആരംഭിക്കും. തുടർന്നു കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാനയും തിരുശേഷിപ്പു സ്ഥാപിക്കലും നടക്കും. കൂദാശയ്ക്കു ശേഷം പൊതുസമ്മേളനവും നേർച്ചസദ്യയും ഉണ്ടാകുമെന്നു വികാരി ഫാ. ജിയോ ജോർജ് മട്ടമ്മേൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യൻ, വൈസ് പ്രസിഡന്റ് ശലോമി സൈമൺ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി മാധവൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബാബു കാലാപ്പിള്ളി, സി.കെ. റെജി, ടി.പി. രാധാകൃഷ്ണൻ, എം.പി. ബിനു എന്നിവരുടെ നേതൃത്വത്തിൽ കാതോലിക്കാ ബാവായ്ക്കും മെത്രാൻമാർക്കും പള്ളിത്താഴത്തു സ്വീകരണം നൽകി.
→ മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്)