OVS - Latest News

ഇടുക്കി ഭദ്രാസനത്തിലെ മൂന്നു വൈദികർക്ക് കോറെപ്പിസ്‌കോപ്പ സ്ഥാനം

കട്ടപ്പന ∙ ഓർത്തഡോക്‌സ് സഭയുടെ ഇടുക്കി ഭദ്രാസനത്തിലെ സീനിയർ വൈദികരായ ഫാ.എ.വി.കുര്യൻ ആലയ്ക്കപ്പറമ്പിൽ, ഫാ.കെ.ടി.ജേക്കബ് കദളിക്കാട്ട്, ഫാ.എൻ.പി.ഏലിയാസ് ചേന്നൻകുന്നേൽ എന്നിവർക്കു കോറെപ്പിസ്‌കോപ്പ സ്ഥാനം നൽകും. 26നു രാവിലെ ചക്കുപള്ളം ഗത്‌സിമോൻ അരമനയിൽ നടക്കുന്ന ചടങ്ങിൽ മാത്യൂസ് മാർ തേവോദോസിയോസാണു കോറെപ്പിസ്‌കോപ്പ സ്ഥാനം നൽകുന്നത്. എട്ടിനു കുർബാനയും തുടർന്ന കുർബാനമധ്യേ കോറെപ്പിസ്‌കോപ്പ സ്ഥാനാഭിഷേക ശുശ്രൂഷകളും നടത്തും. 1982ൽ രൂപീകൃതമായ ഇടുക്കി ഭദ്രാസനത്തിൽ കോറെപ്പിസ്‌കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന ആദ്യത്തെ വൈദികരാണ് ഇവർ.

ഫാ.എ.വി.കുര്യൻ (55) ശാന്തിഗ്രാം ആലയ്ക്കപ്പറമ്പിൽ വർഗീസ് ചാക്കോയുടെയും മറിയാമ്മയുടെയും മകനായി 1962 ഏപ്രിൽ 20നു ജനിച്ചു. ശാന്തിഗ്രാം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി ഇടവകാംഗമാണ്. 1984 സെപ്റ്റംബർ 17നു മാത്യൂസ് മാർ ബർണബാസിൽനിന്നു വൈദികപട്ടം സ്വീകരിച്ചു. ഇപ്പോൾ ചെല്ലാർകോവിൽ സെന്റ് ഗ്രിഗോറിയോസ് പള്ളി വികാരിയാണ്. നാലു വർഷത്തിലധികമായി ഇടുക്കി ഭദ്രാസന സെക്രട്ടറി.

ഫാ.കെ.ടി.ജേക്കബ് (58) അയ്യപ്പൻകോവിൽ കദളിക്കാട്ട് തോമസ് -അന്നമ്മ ദമ്പതികളുടെ മകനായി 1959 ജൂൺ 17നു ജനിച്ചു.അയ്യപ്പൻകോവിൽ സെന്റ് മേരീസ് പള്ളി ഇടവകാംഗമാണ്. 1985 നവംബർ നാലിനു മാത്യൂസ് മാർ ബർണബാസിൽനിന്നു വൈദികപട്ടം സ്വീകരിച്ചു. ഇപ്പോൾ പാമ്പനാർ സെന്റ് ഗ്രിഗോറിയോസ് പള്ളി വികാരിയാണ്. ഇടുക്കി ഭദ്രാസനത്തിന്റെ സാമൂഹിക സേവന വിഭാഗമായ ഗ്രേസ് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.

ഫാ.എൻ.പി.ഏലിയാസ് (55) ശാന്തിഗ്രാം ചേന്നൻകുന്നേൽ പോത്തൻ കുര്യന്റെയും മറിയാമ്മയുടെയും മകനായി 1962 മേയ് 18നു ജനിച്ചു. ശാന്തിഗ്രാം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി ഇടവകാംഗമാണ്. 1985 ഡിസംബർ 18നു മാത്യൂസ് മാർ ബർണബാസിൽനിന്നു വൈദികപട്ടം സ്വീകരിച്ചു. ഇപ്പോൾ നെടുങ്കണ്ടം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി വികാരിയാണ്. സഭാ മാനേജിങ് കമ്മിറ്റിയംഗമാണ്.

error: Thank you for visiting : www.ovsonline.in