OVS - ArticlesTrue Faith

“ആദ്യാചാര്യത്വം കൈക്കൊണ്ട ” എന്ന ഗാനം വേദവിപരീതം ആണെന്ന് പറയുന്നവര്‍ക്കുള്ള മറുപടി

“ആദ്യാചാര്യത്വം കൈ കൊണ്ട” എന്ന പാട്ടിനെതിരെ വേര്‍പാട് സഭകള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള  മറുപടി സോഷ്യല്‍ മീഡിയയായില്‍ പ്രചരിപ്പിക്കുന്നു.

സത്യസഭയില്‍ നിന്ന് വചനത്തിന്‍റെ അതിര്‍ വരമ്പ് വിട്ടു പോയവര്‍ തങ്ങള്‍ സത്യം അറിഞ്ഞു , പാസ്റ്റര്‍ തങ്ങളുടെ കണ്ണ് തുറന്നു, എനിക്ക് പ്രകാശം ലഭിച്ചു എന്നെല്ലമാണല്ലോ സക്ഷിക്കുന്നത്. സഭ ഒരിക്കലും വിശ്വസിചിട്ടില്ലാത്തതും, സഭയില്‍ നടപ്പില്ലാത്തതുമായ ചില കാര്യങ്ങള്‍ സഭയില്‍ പാരമ്പര്യങ്ങളുടെ പേരില്‍ നിലനില്‍ക്കുന്നുവെന്നാണ് ഇവരുടെ കണ്ടെത്തല്‍.. അതില്‍ ഏറ്റവും വലിയ ചതി ആണ് ലേവ്യപൌരോഹിത്യം ഓര്‍ത്തഡോക്സ്‌ സഭയില്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നുള്ളത് ..

പുതിയനിയമ സഭയില്‍ പൌരോഹിത്യവും പൌരോഹിത്യ വാഴ്ചയും ഉണ്ടെന്നുള്ള വചന സത്യം മറന്നിട്ട് ലേവ്യപൌരോഹിത്യം, ന്യായപ്രമാണം – യോഹന്നാന്‍ വരെ എന്ന വാക്യത്തെ വളച്ചൊടിച്ചു വേര്‍പാട് സഭകള്‍ ആളുകളെ തെറ്റിധരിപ്പിക്കുന്നു .. പഴയ നിയമ പൌരോഹിത്യം പുതിയനിയമ സഭയുടെ പൌരോഹിത്യത്തിന്‍റെ നിഴല്‍ മാത്രം ആണ്..

എന്നാല്‍ ഓര്‍ത്തഡോക്സ്‌ ആരാധനയില്‍ ഉപയോഗിക്കുന്ന “ആദ്യാചാര്യത്വം കൈക്കൊണ്ട “ എന്ന പാട്ടിനു വേര്‍പാട് സഭകള്‍ ഒരു വ്യാക്യാനവും കൊടുത്ത് ലെവ്യപൌരോഹിത്യം ഓര്‍ത്തഡോക്സ്‌ സഭയില്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നും, ഇതെല്ലം വലിച്ചെറിഞ്ഞു രക്ഷിക്കപെടണം എന്നും, ഈ പാട്ട് തന്നെ വേദവിപരീതം ആണെന്നും പഠിപ്പിക്കുന്നു ..

“ആദ്യാചാര്യത്വം കൈ കൊണ്ട-
അഹരോന്‍ മൂശയോടോന്നിച്ചു ..
സ്കറിയായ്കത് നല്‍കി മൂശ…
സ്കറിയ യോഹന്നാനേകി….
യോഹന്നാന്‍ കര്‍ത്താവീനും …
കര്‍ത്താവ്‌ തന്‍ ശ്ലീഹന്മാര്‍ക്കും ..
നാനാ സൃഷ്ടി വിഭാഗങ്ങള്‍കേകി ശ്ലീഹന്മാര്‍ …..”

ഓര്‍ത്തഡോക്സ് സഭയില്‍ ഇല്ലാത്ത ഒരു വിശ്വാസം ഈ ഗാനത്തില്‍ ഉണ്ടെന്നു പറഞ്ഞു പറ്റിച്ചു സത്യത്തില്‍ നിന്ന് അനേകരെ വേര്‍പാട് സഭകള്‍ തെറ്റിക്കുന്നു .. ഇതിനെ കുറിച്ചാണ് കര്‍ത്താവു – “ആട്ടിന്‍ തൊഴുത്തില്‍ വാതിലിലൂടെ അല്ലാതെ വേറെ വഴിയായി കടക്കുന്നവന്‍ എല്ലാം കള്ളനും കവര്‍ച്ചക്കാരനും ആകുന്നു” എന്ന് പറഞ്ഞിരിക്കുന്നത്.

സഭയ്ക്കെതിരായ ആരോപണങ്ങള്‍ ഇവ ആണ് ..
1) മോശ പുരോഹിതന്‍ അല്ല
2) മോശ സ്കറിയായ്ക്ക് പട്ടം കൊടുത്തില്ല
3) യോഹന്നാന്‍ പുരോഹിതന്‍ അല്ല
4) യോഹന്നാന്‍ കര്‍ത്താവിനു ഏകി എന്നത് വേദവിപരീതം ആണ് ..
ഇങ്ങനെ പോകുന്നു അവരുടെ വ്യാക്യാനം …

ഇവരുടെ ആരോപണങ്ങള്‍ ഓരോന്നായി ചിന്തിക്കാം …
1) മോശ പുരോഹിതന്‍ ആണ്.
മോശ പുരോഹിതന്‍ ആണെന്ന് വിശ്വസിക്കുന്നതിനു വ്യക്യാനതിന്‍റെ ആവശ്യം ഇല്ല.
സങ്കീ : 99-6 “അവന്‍റെ പുരോഹിതന്മാരില്‍ മോശയും അഹറോനും…”
ആകയാല്‍ സത്യവചനം വിശ്വസിക്കുന്ന എനിക്ക് മോശപുരോഹിതന്‍ ആകുന്നു ..

2 ) മോശ സ്കറിയായ്ക്ക് പട്ടം നല്‍കി എന്നത് ശെരി ആണ്
ഏതു പാട്ടിലും ഒരു സന്ദേശം ഉണ്ടായിരിക്കും.. അല്ലാതെ ഇതിനെ ഒരു ചരിത്ര രേഖയായി സഭ പഠിപ്പിക്കുന്നില്ല.. ഇവിടെ മോശ സ്കറിയായ്ക്ക് നല്‍കി എന്നത് പ്രായോഗികമായ കാര്യം അല്ല… കാരണം ഇവര്‍ തമ്മില്‍ ഏതാണ്ട് 1500 വര്‍ഷങ്ങളുടെ അകലം ഉണ്ട് . മോശ മുതല്‍ യോഹന്നാന്‍ വരെ ഉള്ള ന്യായപ്രേമാണത്തിന്‍റെ പിന്‍ന്തുടര്‍ച്ചയെ കാണിക്കാന്‍ ആണ് മോശ സ്കറിയായ്ക്ക് ഏകി എന്ന് പറഞ്ഞിരിക്കുന്നത്. ഇതൊക്കെ അല്പം വിവേകം ഉള്ളവര്‍ക്ക് നിഷ്പ്രയാസം മനസിലാകുന്ന കാര്യം ആണ്. വേര്‍പാട്‌ സഭകളില്‍ പോയ ആളുകള്‍ക്ക് ഈ പറഞ്ഞ സാധനം ഇല്ലാത്തതിനാല്‍ അവര്‍ക്ക് മനസിലാവില്ല..

ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.(യോഹ:1:17)
ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാൽക്കാരേണ അതിൽ കടപ്പാൻ നോക്കുന്നു. (ലൂക്ക16:16)

ഈ രണ്ടു വാക്യങ്ങള്‍ ചേര്‍ത്ത് പഠിച്ചാല്‍ ഈ ഭാഗത്തിലെ സന്ദേശം മനസിലാകും ..
യോഹന്നാന്‍ വരെ എന്ന് വച്ചാല്‍ യോഹന്നാനു മുന്‍പ് സ്കറിയായില്‍ അവസാനിച്ചു എന്നല്ല . യോഹന്നാനു ശേഷം കര്‍ത്താവില്‍ പൂര്‍ണം ആകുന്നു എന്നാണ് മനസിലാക്കെണ്ടത്..

3 ) യോഹന്നാന്‍ പുരോഹിതന്‍ ആണ് ..
ഇത് വളരെ ഗൗരവമുള്ള ഒരു ആരോപണം ആണ്.. യോഹന്നാന്‍ യാഗം അര്‍പ്പിച്ചതായിട്ടോ പുരോഹിത വസ്ത്രം ധരിച്ചതായോ വചനം ഇല്ല. അതിനാല്‍ യോഹന്നാന്‍ പുരോഹിതന്‍ അല്ല . ഇതാണ് വേര്‍പാട്‌ സഭകളുടെ വ്യാക്യാനം.

യോഹന്നാന്‍ പുരോഹിതന്‍ ആണെന്ന് വേദപുസ്തകത്തില്‍ എഴുതിയിട്ടില്ല. അതിനാല്‍ യോഹന്നാന്‍ പുരോഹിതന്‍ അല്ല. ഈ നിലപാടിനെ സാധൂകരിക്കാന്‍ വേര്‍പാട് സഭകള്‍ ബൈബിള്‍ വളച്ചൊടിക്കുന്നു. എന്നാല്‍ ഓര്‍ത്തഡോക്സ് സഭയാകട്ടെ വേദപുസ്തകതോടൊപ്പം അപോസ്തോലന്മാരില്‍ നിന്ന് പ്രാപിച്ച പാരമ്പര്യത്തെ മുറുകെ പിടിക്കണം എന്ന പൌലോസ് ശ്ലീഹായുടെ കല്പന പാലിച്ചു കൊണ്ട് യോഹന്നാന്‍ പുരോഹിതന്‍ ആണെന്ന് വിശ്വസിക്കുന്നു.  ഇതില്‍ ഏതാണ് ശേരി എന്ന് നോക്കാം .

യോഹന്നാന്‍ പുരോഹിതന്‍ അല്ല എന്ന് വെക്തമാക്കാന്‍ യോഗ്യമായ വചനം ഇല്ല എന്നതാണ് സത്യം. മോശ മുതല്‍ യോഹന്നാന്‍ വരെ ഏതാണ്ട് 1500 -ല്‍പരം വര്‍ഷങ്ങള്‍ ഉണ്ടായിരിക്കെ ന്യായപ്രേമാണപ്രകാരം അനേകായിരം പുരോഹിതന്മാര്‍ യാഗം അര്‍പ്പിച്ചിരുന്നു എന്നത് സ്വീകരിക്കാതിരിക്കാന്‍ സാധ്യമല്ല. എന്നാല്‍ വേദപുസ്തകത്തില്‍ യാഗം അര്‍പ്പിച്ചിരുന്നവരുടെ എണ്ണം ഏതാണ്ട് അന്‍പതില്‍ താഴെ മാത്രമേ ഉള്ളൂ . അങ്ങേ അറ്റം പോയാല്‍ 100 .

വേര്‍പാട് സഭകളുടെ ന്യായം സ്വീകരിച്ചാല്‍ യിസ്രയെലില്‍ പുരോഹിതന്മാരുടെ എണ്ണം പത്തോ അന്‍പതോ മാത്രം ആണ്. ഇത് സ്വീകരിക്കാന്‍ സാധ്യം അല്ലാത്ത പോലെ യോഹന്നാന്‍ യാഗം അര്‍പ്പിക്കാത്തതിനാല്‍ പുരോഹിതന്‍ അല്ല എന്ന് വിശ്വസിക്കാന്‍ കഴിയില്ല.

ഇതില്‍ തന്നെ വരുന്ന അടുത്ത ആരോപണം ആണ് യോഹന്നാന്‍റെ വസ്ത്രം – യോഹന്നാന്‍ ഒട്ടകരോമം കൊണ്ടുള്ള ഉടുപ്പും അരയില്‍ തോല്‍വാറും ധരിച്ചതിനാല്‍ യോഹന്നാന്‍ പുരോഹിതന്‍ അല്ല.  ഇതാണ് വേര്‍പാടുകാരുടെ കണ്ടുപിടിത്തം

എന്നാല്‍ സത്യവചനം പഠിക്കുന്ന എനിക്ക് മനസിലായത് ന്യായപ്രേമാണ പ്രകാരം പുരോഹിതര്‍ വസ്ത്രം ദേവാലയത്തില്‍ അഴിച്ചു വയ്ക്കണം എന്നാണ് (ലേവ്യ :16:23-24). .വസ്ത്രം നോക്കി പുരോഹിതന്‍ ആണോ എന്ന് തിരിച്ചറിയാന്‍ കഴിയുമായിരുന്നെങ്കില്‍ പൌലോസ് മഹാപുരോഹിതനെ ശകാരിക്കേണ്ടി വരില്ലായിരുന്നു ..(അപ്പൊ 23:1-5).. ആകയാല്‍ വസ്ത്രം നോക്കി ഒരാളെ പുരോഹിതന്‍ എന്ന് പറയാന്‍ കഴിയില്ല.

യോഹന്നാന്‍ പുരോഹിതന്‍ അല്ല എന്ന് പറയാനുള്ള വേര്‍പാട് സഭകളുടെ മറ്റൊരു ന്യായം ആണ് “യോഹന്നാന്‍ മരുഭൂമിയില്‍ നിന്ന് വന്നു ” എന്നുള്ളത് . യോഹന്നാന്‍ ക്രിസ്തുവിന്‍റെ മുന്നോടി ആകയാല്‍ പിന്നാലെ വരുന്നവന്‍ യോഹന്നാന്‍ വന്നത് പോലെ മരുഭൂമിയില്‍ നിന്ന് വരേണ്ടത് ആവശ്യം ആണ് . ആകയാല്‍ കര്‍ത്താവു സ്നാനം സ്വീകരിച്ച ശേഷം മരുഭൂമിയില്‍ പോകുകയും പിന്നീട് തിരിച്ചു വന്നു സ്വര്‍ഗ്ഗ രാജ്യത്തെ കുറിച്ച് പ്രസംഗിക്കുകയും ചെയ്തു . അതിനാല്‍ ഈ ഒരു കാരണത്തിന്‍റെ പേരില്‍ യോഹന്നാന്‍ പുരോഹിതന്‍ അല്ല എങ്കില്‍ കര്‍ത്താവും പുരോഹിതന്‍ അല്ല എന്ന് പറയേണ്ടി വരും .

പാട്ടില്‍ പറയുന്നത് സ്കറിയ തന്‍റെ ഏക മകനായ യോഹന്നാനെ പുരോഹിതന്‍ ആക്കി എന്നാകുന്നു ..ന്യായപ്രേമാണപ്രകാരം പിതാവിന് പകരം മകന്‍ പുരോഹിതന്‍ ആയി അഭിഷേകം പ്രാപിക്കണം (ലേവ്യ :16:32) സകല ന്യായപ്രേമാണവും പാലിച്ചിരുന്ന സ്കറിയ ഇത് ലങ്കിച്ചു എന്ന് വേര്‍പാട് സഭക്കാര്‍ക്ക് മാത്രം അവരുടെ ‘ആത്മാവ്’ വെളിപെടുത്തി എന്ന് വച്ചാല്‍ അവരില്‍ വ്യാപരിചിരിക്കുന്ന ആത്മാവ് ഏതാണ് എന്ന് വെക്തം ആണ് ..’സ്കറിയ യോഹന്നാനു ഏകി’ എന്നത് ന്യായപ്രമാണ നിവര്‍ത്തിയും വിശ്വാസ യോഗ്യവുമായ വചനം ആണ്.

4 ) യോഹന്നാന്‍ കര്‍ത്താവിന്നേകി – വേര്‍പാട് സഭകള്‍ക്ക് ഒട്ടും ദഹിക്കാത്ത കാര്യം ആണ് ഇത് . കര്‍ത്താവു മല്‍ക്കിസെധേക്കിന്‍റെ ക്രെമപ്രേകാരം ഉള്ള പുരോഹിതന്‍ ആണ് . അതിനാല്‍ യോഹന്നാനില്‍ നിന്ന് പൌരോഹിത്യം സ്വീകരിക്കേണ്ട ഗതികേട് കര്‍ത്താവിനു ഇല്ല ..ഇതാണ് വേര്‍പാട് ഉപദേശം . ന്യായപ്രേമാണവും പൌരോഹിത്യവും ക്രിസ്തുവില്‍ മാറ്റം (change) വരുവാന്‍ ആവശ്യം എന്നാ വാക്യത്തെ വളച്ചൊടിച്ചു “മാറ്റം” എന്ന വാക്ക് മാറ്റി പകരം “നീക്കം” എന്നാക്കി ഇവര്‍ ആളുകളെ പഠിപ്പിക്കുന്നു (എബ്രാ 7:12-14).. ‘മാറ്റവും’, ‘നീക്കവും’ രണ്ടു വെത്യസ്ത അര്‍ഥങ്ങള്‍ ഉള്ള പദങ്ങള്‍ ആണ് എന്നത് ഇവര്‍ക്ക് അറിയാന്‍ പാടില്ലാത്തത് കൊണ്ടാണോ എന്ന് അറിയില്ല. എന്നാല്‍ നീക്കുകയല്ല നിവര്‍ത്തിക്കുക ആയിരുന്നു എന്ന് ആണ് സത്യവചനം. മുറി വാക്യം പറഞ്ഞു നടക്കുന്നവരോട് പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അറിയാം . എങ്കിലും പറയാതിരിക്കാന്‍ നിര്‍വാഹമില്ല ..യോഹന്നാന്‍ കര്‍ത്താവിനു ഏകി എന്നത് വേദപുസ്തക അടിസ്ഥാനത്തില്‍ ശെരി ആണോ എന്ന് നമ്മുക്ക് നോക്കാം .

കര്‍ത്താവ്‌ സകലവും നിവര്‍ത്തിച്ചു എങ്കില്‍ ലെവ്യക്രെമപ്രകാരം പെസ്സഹ കുഞ്ഞാട് അറുക്കപെടണം. മല്‍കിസെധേക്കിന്‍റെത് അപ്പവീഞ്ഞുകള്‍ അര്‍പ്പിക്കുക (ഉല്പത്തി 14 :18 ) എന്ന ക്രെമം ആണ്. ആകയാല്‍ ന്യായപ്രമാണം നിവര്‍ത്തിക്കണം എങ്കില്‍ ലെവ്യക്രേമം താന്‍ സ്വീകരിക്കുകയും തികയ്ക്കുകയും ആണ് വേണ്ടത്. ആയതു നീതി ആകുന്നു .കര്‍ത്താവു യോഹന്നാന്‍റെ അടുത്ത് ചെല്ലുന്നത് സകല നീതിയും നിവര്‍ത്തിക്കുന്നതിനു വേണ്ടി ആണല്ലോ. ആകയാല്‍ യോഹന്നാന്‍ കര്‍ത്താവിനു ഏകി എന്നത് നീതി മാത്രം ആണ്.

മല്‍ക്കിസെധേക്കിന്‍റെ ക്രെമപ്രകാരം എന്നേക്കും പുരോഹിതന്‍ ആയ കര്‍ത്താവു തന്‍റെ പൌരോഹിത്യത്തിന്‍റെ നിഴലായിരുന്ന (എബ്രായര്‍ 10 :1) ന്യായപ്രമാണ പൌരോഹിത്യം മോശമുഖാന്തരം നിത്യ നിയമമായി കൊടുത്തിരുന്നു. (പുറ 4൦:15 ,16 ,ലേവ്യ 24 :8) .. നിയമ ദാതാവ് ആയ കര്‍ത്താവു അതിനെ പൂര്‍ത്തി ആക്കുന്നതിനായി ജഡത്തില്‍ ഇറങ്ങി വന്നു. മോശ മുഖാന്തിരം എല്പ്പിചിരുന്നതിനെ തിരികെ എടുത്തു. ലേവ്യ ക്രെമം കര്‍ത്താവിന്‍റെയും ക്രെമം ആണ് . അത് നല്‍കിയവന്‍ തിരികെ വാങ്ങുവാന്‍ ആണ് യോഹന്നാന്‍റെ അടുക്കല്‍ ചെന്നത്. യോഹന്നാന്‍ തിരികെ ഏല്‍പ്പിക്കുകയും ചെയ്തു. യോഹന്നാന്‍ സമ്മതിക്കേണ്ടത് നീതി നിര്‍വഹണത്തിന് ആവശ്യമായിരുന്നു.

“മത്സരമുള്ള ജനത്തില്‍ നിന്ന് പൌരോഹിത്യം തിരികെ എടുക്കുവാനായി യോഹന്നാന്‍റെ വലതുകരം കര്‍ത്താവു തന്‍റെ ശിരസ്സില്‍ സ്വീകരിച്ചു “എന്നാണ് പിതാക്കന്മാരുടെ വിശ്വാസം (ദനഹായുടെ സെദറ- രാത്രി രണ്ടാം കൌമാ). ന്യായപ്രമാണം യോഹന്നാന്‍ വരെ എന്ന വചനം സത്യമാകുവാന്‍ കര്‍ത്താവു യോഹന്നാനില്‍ നിന്നും തിരികെ സ്വീകരിക്കണം ആയിരുന്നു. ഉടമസ്ഥന്‍ ചോതിച്ചപ്പോള്‍ തിരികെ കൊടുക്കേണ്ടത് നീതിയാകയാല്‍ യോഹന്നാന്‍ കര്‍ത്താവിനു നല്‍കുകയും ചെയ്തു.. ഈ സത്യമാണ് പാട്ടില്‍ പറയുന്നത്..

കര്‍ത്താവിനു സ്നാനം സ്വീകരിക്കേണ്ട ആവശ്യം എന്തായിരുന്നു ? മനസാന്തരമോ വീണ്ടും ജനനമോ പപമോചനമോ പ്രാപിക്കാന്‍ വേണ്ടി ആണോ താന്‍ യോഹന്നാന്‍റെ അടുക്കല്‍ പോയത്. അല്ലെ അല്ല !!! കാരണം യോഹന്നാനില്‍ നിന്ന് സ്നാനം സ്വീകരിക്കുന്നത് നീതി നിര്‍വഹണത്തിന് വേണ്ടി ആണ് എന്ന് കര്‍ത്താവു തന്നെ വെക്തമാക്കിയിട്ടുണ്ട്. (മത്തായി 3 :13 -17 ).. എന്താണ് ഈ നീതി നിര്‍വഹണം? വേര്‍പാട് സഭകള്‍ പ്രായപൂര്‍ത്തി ആയി സ്നാനം സ്വീകരിക്കുന്നതാണ് നീതി നിര്‍വഹണം എന്ന് പഠിപ്പിക്കുന്നു.. ഇത് ഒരു ദുരുപധേശം ആണ്.

നീതി നിര്‍വഹണം ന്യായപ്രമാണ നിവര്‍ത്തി ആകുന്നു – ന്യായപ്രെമാണത്തെ കൊടുത്തവന്‍ ആയ ദൈവം അതിനെ തികയ്ക്കുവാന്‍ ആണ് ഭൂമിയില്‍ അവതരിച്ചത്. അതിനെ നീക്കുകയോ , ലംഘിക്കുകയോ ചെയ്യുവാന്‍ സാധ്യമല്ല.

ന്യായപ്രേമാണം ഇതിനെ കുറിച്ച് എന്ത് പറയുന്നു .
ന്യായ പ്രമാണത്തില്‍ കൂടാര വേല (പൌരോഹിത്യ വേല ) ചെയ്യുവാന്‍ വേര്‍തിരിക്കേണ്ട പ്രായം മുപ്പതു വയസ്സാകുന്നു. (സംഖ്യ :4 -2 ). അത് പ്രകാരം കര്‍ത്താവ്‌ വേല ആരംഭിക്കേണ്ട പ്രായം മുപ്പതു വയസ്സ് ആണ്. താന്‍ യോഹന്നാനില്‍ നിന്ന് ന്യായപ്രമാണം തിരികെ എടുത്തിട്ട് (സ്നാനസമയം ) നാല്പതു ദിവസം ഉപവസിക്കുകയും തന്‍റെ ശുശ്രൂഷ ആരംഭിക്കുകയും ചെയ്തു. കര്‍ത്താവു വേല ആരംഭിച്ചത് മുപ്പതാം വയസ്സില്‍ ആയിരുന്നു. (ലൂക്കാ 3 :21 -23 ) . ഇതാണ് നീതി നിര്‍വഹണം എന്ന് താന്‍ പറയുന്ന കാര്യം.  ലേവ്യ പൌരോഹിത്യത്തെ തിരികെ എടുക്കാന്‍ ആണ് കര്‍ത്താവു യോഹന്നാന്‍റെ അടുക്കല്‍ വന്നത് . ന്യായപ്രമാണം യോഹന്നാന്‍ വരെ എന്ന വചനം എല്ലാവരും അന്ഗീകരിച്ചേ പറ്റൂ.

ന്യായപ്രമാണത്തിന്‍റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാൽക്കാരേണ അതിൽ കടപ്പാൻ നോക്കുന്നു. (ലൂക്ക16:16)
ഇപ്രകാരം മടക്കി എടുക്കുവാന്‍ തന്‍റെ ഗോത്രമോ ന്യായപ്രേമാണമോ ഒന്നും തടസം അല്ല . കാരണം കര്‍ത്താവു ന്യായപ്രേമാണത്തിനും കര്‍ത്താവാണ്. തന്‍റെതായതിനെ പുതുക്കുവാനും, മടക്കി എടുക്കുവാനും ഉള്ള കര്‍ത്താവിന്‍റെ അധികാരത്തെ സംശയിക്കുന്നതിനെ ആണ് “മെനഞ്ഞവനെ മണ്പാത്രം ചോദ്യം ചെയ്യുന്നു” എന്ന് പറയുന്നത് . ആകയാല്‍ കര്‍ത്താവു ലേവ്യ ക്രെമം തിരികെ എടുത്ത്‌ മല്‍ക്കിസെധേകിന്‍റെ ക്രെമം (അപ്പ വീഞ്ഞുകളുടെ സമര്‍പ്പണം ) സഭയ്ക്ക് പുതിയ നിയമമായി ഏല്‍പ്പിച്ചു തരികയും ചെയ്തു. ഇതാണ് പൌരോഹിത്യം ‘മാറി’പോകുന്ന (‘നീങ്ങി പോകുന്ന’ എന്നല്ല) പക്ഷം ന്യായപ്രെമാണതിനും കൂടി മാറ്റം വരുവാന്‍ ആവശ്യം (എബ്രായര്‍ :7 :12 ) എന്ന് എഴുതിയിരിക്കുന്നതിന്‍റെ സാരം. “പൌരോഹിത്യത്തില്‍ വെത്യാസം വരുമ്പോള്‍ (poc തര്‍ജിമ ) നിയമത്തിലും ആവശ്യം മാറ്റം വരുന്നു”.

ന്യായപ്രേമണം മാറി എന്ന് പറഞ്ഞാല്‍ കുഞ്ഞാട് അറുക്കപെട്ടു. ഇനി മൃഗബലി ആവശ്യം ഇല്ല. എന്നാല്‍ മല്‍ക്കി സെധേക്കിന്‍റെ ക്രെമ പ്രകാരം അപ്പവീഞ്ഞുകള്‍ കുഞ്ഞാടിന്‍റെ ശരീര രക്തങ്ങളായി അര്‍പ്പിക്കുന്ന പുതിയ നിയമം കര്‍ത്താവു സഭയെ ഏല്‍പ്പിച്ചു… ഇത് സമാധാന സ്തോത്രയാഗം ആകുന്നു .. ഈ കുര്‍ബാന അനുഗ്രഹങ്ങളും സമാധാനവും ബലിയും സ്തോത്രവും ആകുന്നു എന്ന് സഭ വിശ്വസിച്ചു ഏറ്റുപറയുന്നത് വചനാടിസ്തനത്തില്‍ ഉള്ള സത്യാ വിശ്വാസം തന്നെ ആകുന്നു. ഈ ദൈവീക മര്‍മങ്ങളെ മനുഷ്യ ബുദ്ധിയില്‍ വെളിപ്പെടാതെ മറഞ്ഞിരിക്കുന്നതിനാല്‍ ആണ് ഇതിനെ വേര്‍പാട്‌ സഭകള്‍ തര്‍ക്കവിഷയമായി കൊണ്ട് നടക്കുന്നത്…

error: Thank you for visiting : www.ovsonline.in