പരുമല ക്യാന്‍സര്‍ സെന്‍ററിന് കൊല്ലാട് ഇടവക 10 ലക്ഷം നല്‍കി
പാവപ്പെട്ടവർക്ക് കുറഞ്ഞ ചിലവിൽ കാൻസർ ചികിത്സ ലക്ഷ്യത്തോടെ പരിശുദ്ധനായ പരുമല തിരുമേനിയുടെ പുണ്യഭൂമിയില്‍ ഉയരുന്ന സെന്‍റ് ഗ്രീഗോറിയോസ് അന്താരാഷ്ട്ര ക്യാൻസർ കെയർ സെന്‍റര്‍
കോട്ടയം : ആതുരസേവനരംഗത്ത് പുതിയ കാൽവെയ്പ്പുമായി മദ്ധ്യതിരുവിതാംകൂറിന് തിലകംചാർത്തി പുണ്യഭൂമിയായ പരുമലയിൽ പണിപൂർത്തിയായിവരുന്ന സെന്‍റ് ഗ്രീഗോറിയോസ് അന്താരാഷ്ട്ര ക്യാൻസർ കെയർ സെന്‍ററിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾക്കായി കൊല്ലാട് സെന്‍റ് പീറ്റേഴ്സ് ഓര്‍ത്തഡോക് സ് ഇടവക സമാഹരിച്ച പത്തുലക്ഷം കൈമാറി.കൊല്ലാട് പള്ളിയില്‍ നടന്ന ചടങ്ങില്‍ കോട്ടയം സഹായ മെത്രാപ്പോലീത്ത ഡോ.യുഹാനോന്‍ മാര്‍ ദിയസ്കോറോസ് തുക ഏറ്റുവാങ്ങി.
സെന്‍റ് ഗ്രീഗോറിയോസ് അന്താരാഷ്ട്ര ക്യാൻസർ കെയർ സെന്‍റര്‍
ജാതി – മത വ്യത്യാസം കൂടാതെ, കേരളത്തിലെ പാവപ്പെട്ടവർക്ക് കുറഞ്ഞ ചിലവിൽ കാൻസർ ചികിത്സ ലഭ്യമാക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് ശതാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ചു സഭയുടെ പ്രഖ്യാപിത പരിശുദ്ധന്‍ പരുമല തിരുമേനിയുടെ സ്മാരകസൗധമായി 150 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പരുമല സെന്‍റ് .ഗ്രീഗോറിയോസ് രാജ്യാന്തര കാൻസർ കെയർ സെൻന്‍റർ . ഇതിന്റെ സുഖമം ആയ നടത്തിപ്പിന് വേണ്ടി പ്രവർത്തിക്കുന്ന പരിശുദ്ധ കാതോലിക്ക ബാവായുടെ കരങ്ങള്‍ക്ക് ശക്തി പകരുക എന്നതാണ് ഓരോ സഭാ സ്നേഹിയുടെയും കടമ.
വേദയോടു പൊരുതുന്നവർക്ക് തൊട്ടടുത്ത് ആശ്വാസത്തിന്‍റെ ചെറിയൊരു തുരുത്ത്, വേദനയെ തുരത്താൻ ചികിത്സ വേണ്ടവർക്ക് ദുരിതയാത്രയുടെ വേദനയിൽ നിന്നുള്ള മോചനം. ഇതൊക്കെയാണ് പരുമല സെന്‍റ് ഗ്രീഗോറിയസ് രാജ്യാന്തര ക്യാന്‍സര്‍ കെയർ സെന്‍ററിലൂടെ പരിശുദ്ധ സഭ ലക്ഷ്യമിടുന്നത്.
മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമധേയത്വത്തിലുള്ള ക്യാൻസർ സെന്‍ററിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾ ദൃതഗതിയിൽ പുരോഗമിച്ചുവരുന്നു.
പരുമല ക്യാൻസർ സെന്‍റര്‍ നിര്‍മ്മാണത്തില്‍ പങ്കാളിയാകുവാന്‍ നിങ്ങളാല്‍ കഴിയുന്ന സംഭാവനകളയക്കാം :-
St Gregorios International Cancer Care Center, Parumala
Federal Bank Mannar Kerala : A/c No 11310200003697,IFSC :FDRL0001131
Axis Bank Thiruvalla :A/c No 914010016776677,IFSC :UTIB0000422
https://ovsonline.in/latest-news/parumala-cancer-center-project-working-progess-analysis-by-fr-konat/