ഓർമപ്പെരുന്നാൾ റാസയും മൂന്നിന്മേൽ കുർബാനയും
കുറിച്ചി :- പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവായുടെ 52–ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ചു കുറിച്ചി ചെറിയ പള്ളിയിൽനിന്നു വലിയ പള്ളിയിലേക്കു നടത്തിയ റാസയിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു. ഇന്ന് 8.30നു കുറിച്ചി വലിയപള്ളിയിൽ മൂന്നിന്മേൽ കുർബാന, തുടർന്നു നടക്കുന്ന അനുസ്മരണ സമ്മേളനം ജില്ലാ കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്യും. ബാവാ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ബസേലിയോസ് അവാർഡ്–2016, നവജീവൻ ട്രസ്റ്റി പി.യു. തോമസിനു നൽകും. ഡോ. എം.എസ്. അലക്സാണ്ടർ, കുരുവിള എം. ജോർജ്, ഫാ. ജോൺ ശങ്കരത്തിൽ, ഫാ. വി.എം. ഏബ്രഹാം വാഴയ്ക്കൽ എന്നിവർ അനുസ്മരണ പ്രസംഗങ്ങളും നടത്തും. ഒരുമണിക്കു തീർഥാടക സംഗമ ഉദ്ഘാടനവും വിശ്വാസികൾക്കു ശ്രാദ്ധസദ്യയും തുടർന്നു ദേവലോകം അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധന്റെ കബറിങ്കലേക്കു തീർഥയാത്രയും ഉണ്ടായിരിക്കും.
