പുത്തൻകുരിശ് പള്ളിയിൽ പെരുന്നാളിനിടെ യാക്കോബായ അതിക്രമം ; കലാപ ശ്രമെന്ന് പരാതി
പുത്തൻകുരിശ് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിലും സെമിത്തേരിയിലും വിഖടിത വിഭാഗം രാത്രിയുടെ മറവിൽ മാരമായുധങ്ങളുമായി അതിക്രമിച്ചു കടന്നു നാശ നഷ്ടങ്ങൾ വരുത്തുവാൻ ശ്രമിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തി. കർക്കിടകം 15 പെരുനാളിനോട് അനുബന്ധിച്ചു പള്ളിയിൽ നില നിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കുന്നതിനും മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കുന്നതിനും മത സ്പർദ്ധ ഉണ്ടാക്കി നാട്ടിൽ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഡ ശ്രമം ആണിതെന്ന് വികാരി ഫാ. ജിത്തു മാത്യു അറിയിച്ചു. പ്രതിഷേധ യോഗം കണ്ടനാട് വെസ്റ്റ് ഭദ്രസന സെക്രട്ടറി ഫാ.ജോസ് തോമസ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ഗ്ലാഡ്സൻ ചാക്കോ കുഴിവേലിൽ സെക്രട്ടറി മാർട്ടിൻ കണ്ണേത്ത്, ചെറിയാൻ വർഗീസ്, ജിമ്മി മൊതാൽ, ജെയ്സൺ പീറ്റർ,പേൾ കണ്ണേത്ത് എന്നിവർ പ്രസംഗിച്ചു.
