OVS-Pravasi News

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു എഇ മേഖല രജതജൂബിലി സമാപന – വാര്‍ഷിക സമ്മേളനം നടത്തപ്പെട്ടു

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യുഎഇ മേഖലയുടെ രജത ജൂബിലി സമാപന സമ്മേളനം ഡോ.തോമസ് മാർ അത്തനാസിയോസ് ഉദ്ഘാടനം ചെയ്യുന്നു.യൂഹാനോൻ മാർ പോളിക്കാർപ്പസ്, ഡോ.യൂഹാനോൻ മാർ ദിമെത്രയോസ്, ലെബി ഫിലിപ് മാത്യു, ബാബു ജിഈശോ, ഫാ. ജോൺ കെ.സാമുവേൽ, ഷിജു തോമസ്,ഫാ. പി. വൈ ജസൺ, ഷാജൻ വർഗീസ്, എം.എസ്. സ്കറിയ റമ്പാൻ എന്നിവർ സമീപം.

അൽ ഐൻ ∙ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യുഎഇ മേഖലയുടെ വാർഷിക സമ്മേളനം നടത്തി.പ്രസ്ഥാനം പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പസ് മെത്രാപ്പൊലീത്ത മൂന്നിൻമേൽകുർബാനയ്ക്കു മുഖ്യകാർമികനായിരുന്നു.ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് മെത്രാപ്പൊലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. കണ്ടനാട് ഈസ്റ്റ് ഭദ്രാന മെത്രാപ്പൊലീത്ത ഡോ.
തോമസ് മാർ അത്തനാസിയോസ് ക്ലാസ് നയിച്ചു.ഡൽഹി ഭദ്രാസന സെക്രട്ടറി എം.എസ്. സ്കറിയാ റമ്പാൻ,ദുബായ് സെന്റ് തോമസ് കത്തീഡ്രൽ വികാരി ഫാ.ഷാജി മാത്യു, ഫാ. തോമസ് കുട്ടി, പ്രസ്ഥാനം ജിസിസി സെക്രട്ടറി ഈശോ അലക്സാണ്ടർ, ഫാ. ജേക്കബ് ജോർജ്, ഫാ.യാക്കോബ് ബേബി, ഫാ.സ്കറിയ മാത്യു, ഫാ. ലിജോ ജോസഫ്, ലിങ്കൺ അലക്സ്,ലിസൺ ജോർജ്, ഷാജി
മാത്യു, മോൻസൻ പുന്നൂസ് എന്നിവർ പ്രസംഗിച്ചു. രജത ജൂബിലി സമാപന സമ്മേളനം ഡോ. തോമസ് മാർ അത്തനാസിയോസ് ഉദ്ഘാടനം ചെയ്തു.യൂഹാനോൻ മാർ പോളിക്കാർപ്പസ് അധ്യക്ഷനായിരുന്നു.വൈഎംസിസിഎ ദേശീയ പ്രസിഡന്റ് ലെബി ഫിലിപ് മാത്യു മുഖ്യാതിഥിയായിരുന്നു.

കേരള ആഭ്യന്തര മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ബാബുജി ഈശോ, ഫാ. അജി കെ ചാക്കോ, ഫാ. ജോൺ കെ സാമുവേൽ, ഷിജു തോമസ്, ജിഷി ബിന്നി,ഡേവിസ് മാത്യൂസ് എന്നിവർ
പ്രസംഗിച്ചു.പ്രസ്ഥാനത്തിന്റെ മാഗസിൻ യുവദർശനത്തിന്റെ ജൂബിലി പ്രത്യേക പതിപ്പ് കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. പി.വൈ. ജസൺ നിർവഹിച്ചു. ജൂബിലി
പ്രത്യേക പുസ്തകം ഓർത്തഡോക്സ് വിശ്വാസ ജ്യോതിയുടെ പ്രകാശനം ഫാ. ഷാജൻ വർഗീസ് നിർവഹിച്ചു. ജൂബിലി സ്കോളർഷിപ് വിതരണം പ്രസിഡന്റ് യൂഹാനോൻ പോളിക്കാർപ്പസ് നിർവഹിച്ചു.

error: Thank you for visiting : www.ovsonline.in