Outside KeralaOVS - Latest News

പുതിയ ദൗത്യമായി ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് കൊച്ചിയിലേക്ക് ഫാ.ബിജു തോമസ്

ഡൽഹി: മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനത്തിലെ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലും 20 വർഷത്തിൽ അധികമായി സ്തുത്യർഹമായി സേവനം അനുഷ്ടിച്ച ജനക്പുരി മാർ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ബിജു പി. തോമസ് കൊച്ചിയിലേക്ക് എത്തുന്നു.
കൊച്ചി ഓർത്തഡോക്സ് ഇൻറർ നാഷണൽ സെന്‍റര്‍ ഡയറക്ടർ ആയിയാണ് അദ്ദേഹം ചുമതല ഏൽക്കുന്നത്. കൊച്ചി മെട്രയാഡിന് സമീപം ആണ് ഓർത്തഡോക്സ് ഇന്റർ നാഷന്നൽ സെൻററിനായി ഏറ്റെടുത്ത എട്ട് ഏകർ സ്ഥലം. കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാർ ഐറേനയോസ് ,സഭാ അത്മായ ട്രസ്റ്റി ശ്രീ ജോർജ് പോളുമാണ് ഇതിന് നേതൃത്വം നൽകുന്നത്. ക്രിസ്ത്യാനി സമുദായത്തിന്റെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഗവേഷണo, കൗൺസലിംഗ് സെസ്റ്റേഴ്സ് , ക്യാംമ്പ് സെന്‍റര്‍  മുതലലായവ ഉള്‍പ്പെടുന്നതാണ് നിര്‍ദിഷ്ട പദ്ധതി .

ഇന്ന് ഡൽഹി ജനക്പുരിയിൽ പള്ളി യിൽ രാവിലെ വി. കുർബാനയ്ക്ക് ശേഷം നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തിൽ സുപ്രീം കോടതി ജസ്റ്റിസ് ശ്രീ. കുര്യൻ ജോസഫ് മുഖ്യാതിഥി ആയിരിന്നു.ഡൽഹി ഉൾപ്പെടെ എക്യൂമെ നിക്കൽ പ്രസ്ഥാനങ്ങ ളിലും പുരോഗമന പ്രസ്ഥാനങ്ങളിലും മത സംവാദങ്ങളിലുംസജീവ സാന്നിധ്യമാ യിരുന്ന ഫാ. ബിജു പി. തോമസ് മതരാഷ്ട്രീയ സാംസ്കാരിക സാഹിത്യ നേതാക്കളുമായി നല്ല സുഹൃദ ബന്ധം സൂക്ഷിച്ചിരുന്നു.പരിശുദ്ധ സഭയുടെ വിവിധ സ്കൂളുകളിൽ ചെയർമാനായും പ്രവർത്തിച്ച അദേഹം മൂന്ന് സ്കൂളുകളുടെ സ്ഥാപകൻ കൂടിയാണ്.വിദ്യാഭ്യാസ രംഗത്ത് വലlയ സംഭാവനകൾ നൽകിയിട്ടുണ്ട്.
എന്‍.സി.സി.ഐ ഡല്‍ഹി,യു.സി.എഫ്,എന്‍.വി.ഐ.സി.സി,ഡല്‍ഹി പാസ്റ്റഴ്സ് ഫെല്ലോഷിപ്പ്, കെ.സി.സി. എന്നിവയുടെ നേതൃത്വ രംഗത്ത് രണ്ട് പതിറ്റാണ്ട് തിളങ്ങിനിൽക്കുന്ന ഫാ. ബിജു പി. തോമസ് ദുബായി സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രൽ വികാരിയായി സേവനമനുഷ്ടിക്കുമ്പോൾ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) ഗൾഫ് സോണിന് രൂപംനൽകി ആദ്യ പ്രസിഡന്റയി തിരഞ്ഞെടുത്തു. മാർത്തോമ്മ സഭയുടെ വലിയ മെത്രാപ്പോലീത്ത മാർ ക്രസോസ്റ്റം തിരുമേനി രക്ഷാധികാരിയായ ക്രൈസ്തവ സഭകളുടെ ഗ്ലോറിയാ ന്യൂസ് എന്ന എക്യുമിനിക്കൽ മാധ്യമത്തിന്‍റെ തുടക്കം മുതൽ ചെയർമാൻ സ്ഥാനം അലങ്കരിക്കുന്നതും ഫാ. ബിജു പി തോമസാണ് .പരിശുദ്ധ സഭ ഏത് സ്ഥാനത്ത് പ്രവർത്തിക്കാൻ പറഞ്ഞാലും അത് പ്രാർത്ഥനയോടും ദൈവത്തിലുള്ള പൂർണ്ണ സമർപ്പണത്തോടും മാത്രം ഏറ്റെടുത്ത് മുൻപോട്ട് പോകുന്നതാണ് ഈ വൈദീകന്റെ വിജയമെന്നു വിലയിരുത്തപ്പെടുന്നു.

error: Thank you for visiting : www.ovsonline.in