അനീതിക്കെതിരെ ഭരണഘടന പ്രയോഗിച്ച് ഇതര മതസ്ഥർ ; പകച്ചു പാത്രിയർക്കീസ് വിഭാഗം
മലങ്കര ഓർത്തഡോക്സ് സഭയുടെ 1934 ഭരണഘടന ഇപ്പോൾ അത് അംഗീകരിക്കുന്ന സഭാംഗങ്ങൾക്ക് പുറമേ അവിശ്വാസികൾക്കും തുണയാകുന്നു. മലങ്കര സഭയുടെ 1064 പള്ളികൾ 1934 ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് സുപ്രീം കോടതി വിധി സഭ ചരിത്രത്തെ നിർണ്ണായക വഴിത്തിരിവിലെത്തിച്ചു. ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന വിധി പള്ളികളിൽ കോടതി നിരോധിച്ച സമാന്തര ഭരണം നടത്തുന്ന പാത്രിയർക്കീസിനെ അനുകൂലിക്കുന്ന യാക്കോബായ എന്ന് വിളിക്കപ്പെടുന്ന വിഘടിത വിഭാഗത്തിന് കടുത്ത വെല്ലുവിളികളാണ് ഉയർത്തുന്നത്.
ഇതിനെ സാധൂകരിക്കുന്ന ഉദാഹരണമാണ് മൂവാറ്റുപുഴയിൽ നിന്ന് വരുന്നത്. പാത്രിയർക്കീസ് വിഭാഗം കൈവശം വെച്ചിരിക്കുന്ന റാക്കാട് സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള കട മുറികൾ അന്യായമായി ഒഴുപ്പിക്കാൻ ശ്രമിച്ച വൈദീകനടങ്ങുന്ന പള്ളി കമ്മിറ്റി എന്ന് അവകാശപ്പെട്ട വ്യാജ ഭാരവാഹികളുടെ ഹുങ്കിന് നേരെ 1934 ഭരണഘടന പ്രയോഗിച്ചിരിക്കുകയാണ് ഹൈദവ സഹോദരൻ. നിലനിൽപ്പ് തന്നെ ചോദ്യ ചിഗ്നമായ സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നുണ്ട്. ഈ പള്ളിയുടെ അവകാശം സംബന്ധിച്ച് കേസുകൾ നിലവിലില്ല.
നോട്ടീസിന് നൽകിയ മറുപടി :-
” റാക്കാട് പള്ളി 1934 ഭരണഘടന പ്രകാരം നിയമിക്കപ്പെട്ട വികാരിയാൽ ഭരിക്കപ്പെടണമെന്ന് 3-7-2017 ൽ ബ. സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിച്ചിട്ടുള്ളതാകുന്നു . ആകയാൽ അപ്രകാരം 1934 ഭരണഘടനയനുസരിച്ചു നിയമിക്കപ്പെട്ട വികാരിക്ക് കട മുറിയുടെ താക്കോൽ കൈമാറാൻ ഞാൻ തയ്യാറാണ്. എന്നാൽ വികാരി ,ട്രസ്റ്റി എന്ന് വ്യാജമായി അവകാശപ്പെടുന്ന നിങ്ങൾക്ക് വാടകമുറിയുടെ താക്കോൽ കൈമാറാൻ നിയമപരമായി എനിക്ക് യാതൊരു ബാദ്ധ്യതയുമില്ലെന്ന് ഞാൻ അറിയിച്ചു കൊള്ളുന്നു “
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മറ്റൊരു സന്ദേശം
വിഘട൯മാർ കെെവശം വച്ചിരിക്കുന്ന പളളികളുടെ കീഴിലുളള എല്ലാ സ്ഥാപനങ്ങളിലും, കടമുറികളിലും ആരെങ്കിലും ബിസിനസ് നടത്തുന്നുണ്ടെങ്കിൽ ഒരു രൂപാ പോലും വാടകയിനത്തിൽ കൊടുക്കേണ്ട കാരൃമില്ല. വാടക കൂട്ടുകയോ നിങ്ങളെ ഇറക്കിവിടാ൯ ശ്രമിക്കുകയോ ചെയ്താൽ നിങ്ങൾക്ക് കോടതിയെ സമീപിക്കാവുന്നതും നിങ്ങൾക്ക് അനുകൂലമായി വിധി വരുന്നതും ആയിരിക്കും.പിറവം,മണർകാട്,കോതമംഗലം,എന്നിവടങ്ങളിൽ ഉളളവർ ഇക്കാരൃം നോട്ട് ചെയ്യുക.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |