ഓർത്തോഡോക്സ് സഭ വാഹന ഉപവാസ ഞായർ: കുര്‍ബാന അര്‍പ്പിക്കാന്‍ 80 കാരനായ മാര്‍ ക്ലിമ്മിസ് തിരുമേനി നടന്നത് രണ്ടര കിലോമീറ്റര്‍
പത്തനംതിട്ട: വാഹന രഹിത ഞായര്‍ ആചരണത്തിന്റെ ഭാഗമായി വി.കുര്‍ബാന അര്‍പ്പിക്കാന്‍ ഓർത്തോഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്തായും തുമ്പമൺ ഭദ്രാസനാധിപനുമായ 80 കാരനായ അഭി. കുര്യാക്കോസ് മാര്‍ ക്ലിമ്മിസ് തിരുമേനി നടന്ന് രണ്ടര കിലോമീറ്റര്‍. പരിസ്ഥിയി സൗഹാര്‍ദ്ദ നയത്തിന്‍റെ ഭാഗമായി ഇന്നലെ ഓര്‍ത്തഡോക്സ് സഭ വാഹന രഹിത ഞായറായി പ്രഖ്യാപിച്ചിരുന്നു. സഭയുടെ പ്രഖ്യാപനം സ്വന്തം ജീവിതത്തില്‍ പകര്‍ത്തി അഭിവന്ദ്യ തിരുമേനി മാതൃകയായിരിക്കുകയാണ്. പരിശുദ്ധ ബാവ തിരുമേനിയും, യുവജപ്രസ്ഥാനം പ്രെസിഡന്റും അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തായുമായ അഭി.യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനിയും, അഭി.യൂഹാനോന്‍ മാര്‍ തേവോദോറസ് തിരുമേനിയും ഉൾപ്പെടെ മറ്റു തിരുമേനിമാരും, അച്ചന്മാരും വാഹന ഉപവാസ ഞായർ ആചാരണത്തിൽ പങ്കെടുത്തിരുന്നു.
പുത്തന്‍പീടിക സെന്‍റ് മേരിസ് പള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ക്കാണ് രണ്ടര കിലേമീറ്റര്‍ ദൂരം നടന്ന് അഭിവന്ദ്യ തിരുമേനി എത്തിയത്. ഈ പ്രായത്തിലെ നടത്തത്തിനു ബാവയുടെ കടല്‍പ്പന ഒരവസരം തന്നതായി അഭിവന്ദ്യ തിരുമേനി പറഞ്ഞു . സഭയുടെ പരിസ്ഥിതി കമ്മീഷന്‍ അധ്യക്ഷന്‍ കൂടിയാണ് അഭി.തിരുമേനി.
മാരാമണ്ണില്‍ പ്രകൃതി ജീവന ക്യാന്പിനു ശേഷം ചോറും വേവിച്ച ഭക്ഷണങ്ങളും തിരുമേനി ഉപേക്ഷിച്ചിരിക്കുകയാണ്. പ്രകൃതി ജീവനത്തിനുശേഷം ജീവിതമേ മാറിയെന്ന് തിരുമേനി സാക്ഷ്യപ്പെടുത്തുന്നു. അഭി.തിരുമേനി നടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇന്നലെ മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്.