സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാസ്ഥാനം “ഊര്‍ശ്ലേം” വ്യത്യസ്തമാകുന്നു
കേരളത്തിന്റെ തനതു ശൈലിയില്‍ ജൈവകൃഷിയുമായി അമേരിക്ക സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനം “ഊര്‍ശ്ലേം” വ്യത്യസ്തമാകുന്നു. ഭദ്രാസനാധിപന്‍ അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലാണ് കപ്പ ഉള്‍പ്പെടെയുള്ള കേരളത്തിലെ വിവിധ കൃഷി രീതികള്‍ ഇവിടെ പരീക്ഷിക്കുന്നത്.
പ്രുകൃതിയെ ചൂഷണം ചെയ്യാതെ ജൈവ കൃഷിയിലൂടെ മെച്ചപെട്ട ആരോഗ്യം വീണ്ടെടുക്കുക എന്ന സന്ദേശവും , അമേരിക്കയിലെ പുതു തലമുറയ്ക്ക് തങ്ങളുടെ പൂര്‍വികരുടെ ജീവിത രീതിയും സംസ്കാരവും മനസിലാക്കുക എന്ന ലക്ഷ്യവുമാണ് സ്വപ്നം കാണുന്നത്. ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളും , വൈദികരും വിശ്വാസി സമൂഹവും അഭിവന്ദ്യ തിരുമേനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്.
മലങ്കര ഓര്‍ത്തഡോക്‍സ് സഭ 2017 ഊര്‍ജ്ജ – ജല- പ്രകൃതി സംരക്ഷണ വര്‍ഷമായി ആചരിക്കുന്ന ഈ ഘട്ടത്തില്‍ അമേരിക്കയില്‍ നിന്നുള്ള അഭിവന്ദ്യ തിരുമേനിയുടെ പ്രവര്‍ത്തനങ്ങള്‍ ” സിനെര്‍ജിയ ” പദ്ധതിക്ക് ഒരു മുതല്കൂട്ടും വിശ്വാസികള്‍ക്ക് പ്രജോധനവുമാകുന്നു.