“അടുത്ത ഇര നമ്മുടെ കുട്ടി ആകാതിരിക്കാന്‍” മാര്‍ഗ്ഗനിര്‍ദ്ദേശ- സംശയനിവാരണ ക്ലാസ്സ്
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവശാക്തീകരണ വകുപ്പും കോട്ടയം റോട്ടറി ക്ലബും, എക്യൂമെനിക്കല്‍ അസോസിയേഷനും സംയുക്തമായി മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കായും സംഘടിപ്പിക്കുന്ന ” അടുത്ത ഇര നമ്മുടെ മക്കള്‍ ആകാതിരിക്കാന്‍ ” . പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധര്‍ വരെ ചൂഷണത്തിനും പീഡനത്തിനും വിധേയരാകുന്നു ! യുവതീ യുവാക്കള്‍ നിരാശയിലേക്കും ആത്മഹത്യയിലേക്കും തളളപ്പെടുന്നു !. ഈ ദുരവസ്ഥയില്‍ മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും എന്തുചെയ്യാന്‍ കഴിയും ?. അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനായി പ്രസിദ്ധ മന:ശാസ്ത്ര വിദഗ്ദ്ധന്‍ ഡോ. കെ.എസ് ഡേവിഡ് നയിക്കുന്ന പ്രഭാഷണവും ചര്‍ച്ചയും. കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ മാര്‍ച്ച് 25 ന് 3 മണിക്ക് നടക്കും . ലൈംഗീക പീഡനങ്ങളുടെ സാമൂഹിക മാനങ്ങള്‍, വേട്ടക്കാരുടെയും ഇരയുടെയും മനസ്സ്, മാതാപിതാക്കള്‍ക്ക് എങ്ങിനെ കുട്ടികളെ സഹായിക്കാം ? പ്രശ്നങ്ങളെ നേരിടാന്‍ കുട്ടികളെ എങ്ങിനെ പഠിപ്പിക്കാം ? . എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാവും ചര്‍ച്ചകൾ ക്രമീകരിച്ചിരിക്കുന്നു.
വിശദവിവരങ്ങൾക്ക് ബന്ധപെടുക :
മാനവശാക്തീകരണ വകുപ്പ് – 9496155461
റോട്ടറി ക്ലബ് – 9447511953