ചരിത്രം ഉറങ്ങുന്ന മുളക്കുളം വലിയ പള്ളി തുറന്നു ആരാധന പുനരാരംഭിച്ചു.
പിറവം: കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ മുളക്കുളം മാർ യൂഹാനോൻ ഇഹീദോയോ വലിയ പള്ളി മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി ഹൈക്കോടതി കഴിഞ്ഞ ആഴ്ച വിധിച്ചിരുന്നു. താക്കോൽ തിരികെ നൽകാൻ ആര്‍.ഡി.ഓ ക്ക് ഉത്തരവും നൽകി. ഒരാഴ്ച വൈകിയാണെങ്കിലും ആര്‍.ഡി.ഓ ഇന്നലെ (20/01/2018) താക്കോല്‍ ഇടവക വികാരിക്ക് കൈമാറി.
1975-ന് ശേഷം ആദ്യമായി ഇടവക മെത്രാപ്പോലീത്ത മുളക്കുളം വലിയ പള്ളിയിൽ പ്രവേശിച്ച് സന്ധ്യാപ്രാർത്ഥന നടത്തി. നീണ്ട 16 വർഷത്തിന് ശേഷം ഇന്ന് മുളക്കുളം വലിയ പള്ളിയിൽ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ അഭി. മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ വി. കുർബ്ബാന ആരംഭിച്ചു.
1565 മുളക്കളം പ്രദേശത്ത് അക്കാലത്തെ നാടുവാഴി ആയിരുന്ന രാമൻ രാമവർമ്മ ദാനമായി അനുവദിച്ച് സ്ഥാപിതമായതാണ് മുളക്കുളം വലിയ പള്ളി. മുളക്കളം ദേശത്ത നിരവധി പളളികളുടെ തലപ്പള്ളി ആണ് മുളക്കളം മാർ യൂഹാനോൻ ഈഹിദോയോ ഓർത്തഡോക്സ് വലിയ പള്ളി. ഈ പള്ളിയിൽ നിന്നു പിരിഞ്ഞ് പുതിയ ഇടവക ആയി തീർന്ന ദേവാലയങ്ങളാണ് മണ്ണുക്കുന്ന്, കർന്മേൽക്കുന്ന്, പാറേൽ, കളമ്പൂർ, കാരിക്കോട്, കൊട്ടാരംകുന്ന് തുടങ്ങിയ ദേവാലയങ്ങള്‍.
സഭയിലെ കക്ഷി വഴക്ക് ഏറ്റവും അധികം ബാധിച്ച ഇടവകയാണ് മുളക്കുളം വലിയ പള്ളി. ഇടവക വിശ്വാസികൾ അനുഭവിച്ച പീഡകൾ നിരവധി ആണ്. 2002-ൽ ഉണ്ടായ രൂക്ഷമായ കക്ഷി വഴക്ക് മൂലം ഈ ദേവാലയം പൂട്ടപ്പെടുകയാണ് ഉണ്ടായത്. 16 വർഷമായി പൂട്ടി കിടക്കുന്ന ഈ ദേവാലയം ഇനി പ്രാർത്ഥന മന്ത്രങ്ങളാലും, കുന്തിരിക്കാ സുഗന്ധത്താലും ശോഭിക്കും. വിഘടിച്ചു നിൽക്കുന്നവരെ മാറ്റി നിർത്തുന്നില്ല. ഈ വാതിലുകൾ എന്നും തുറന്നിട്ടിരിക്കും….!
പള്ളി മണികൾ മുഴങ്ങട്ടെ ..!
സാത്താന്യശക്തികൾ ഓടിയൊളിക്കട്ടെ ..!
കാതോലിക്കാ പതാക പാറി പറക്കട്ടെ..!
പാതാള ഗോപുരങ്ങൾ നടുങ്ങട്ടെ …!
2002-ൽ പിളർന്നു സഭാ തർക്കം കൊടുമ്പിരി കൊള്ളുന്ന കാലത്ത് പൂട്ടപ്പെട്ടു പതിനാറു വർഷത്തോളമായി ആരാധന മുടങ്ങി ശോച്യാവസ്ഥയിൽ കിടന്ന വിശുദ്ധ ദേവാലയം തുറക്കുന്ന അവിസ്മരണീയ കാഴ്ച്ച
https://ovsonline.in/articles/mulakkulam-church/