മലങ്കര സഭയുടെ മാർത്തോമ്മൻ പൈതൃകത്തിന്റെ ഈറ്റില്ലമാണ് നിരണം പള്ളി : പരി.കാതോലിക്കാ ബാവ
തിരുവല്ല/പത്തനംതിട്ട : മലങ്കര സഭയുടെ മാർത്തോമ്മൻ പൈതൃകത്തിന്റെ ഈറ്റില്ലമാണ് നിരണം പള്ളിയെന്ന് മലങ്കര സഭാ തലവൻ പരി.ബസേലിയോസ് മാർത്തോമ പൗലൊസ് ദ്വിതിയൻ കാതോലിക്കാബാവ പറഞ്ഞു.ഭാരതത്തിലെ ക്രൈസ്തവരുടെ പൈതൃകം മാർത്തോമ്മാ ശ്ലീഹായിൽ നിന്നുമാണ് ആരംഭിക്കുന്നത്. ആ പൈതൃകം ഉൾക്കൊള്ളുന്നവർക്ക് നിരണം പള്ളി ഏറ്റവും അമുല്യമായ നിധിയാണ്.മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ നിരണം പള്ളി പെരുന്നാളിൽ പ്രസംഗിക്കുകയായിരുന്നു അദേഹം .ഇന്നലെ നടന്ന വി. അഞ്ചുന്മേല്‍ കുർബാനയിലും പരി.പിതാവ് മുഖ്യ കാർമികത്വം വഹിച്ചു.പതിനായിരത്തിലധികം വിശ്വാസികൾ പങ്കെടുത്ത പെരുന്നാൾ വെച്ചുട്ടോടെ സമാപിച്ചു.