നിര്‍ധനരുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക് ; ഓര്‍ത്തഡോക്സ് സഭയുടെ ഭവന നിര്‍മ്മാണ സഹായം 75 പേര്‍ക്ക്
കോട്ടയം : സാമ്പത്തിക ഞെരുക്കത്തില്‍പ്പെട്ട നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വീടെന്ന സ്വപ്നം അകലെ .ഓര്‍ത്തഡോക്സ് സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഭവനനിര്‍മ്മാണ പദ്ധതിലൂടെയാണ് സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത് .നാനാജാതിമതസ്ഥരായ 75 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണ സഹായം നല്‍കാന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഭവന നിര്‍മ്മാണ സഹായ പദ്ധതി കമ്മിറ്റി തീരുമാനിച്ചു.കമ്മിറ്റി പ്രസിഡന്റ് അഭിവന്ദ്യനായ ഡോ.സഖറിയ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ യോഗത്തില്‍ ഫാ.അലക്സാണ്ടര്‍ എബ്രഹാം , എബ്രഹാം മാത്യു വീരപ്പള്ളി, ജിജു പി വര്‍ഗീസ് , വി .മാത്തുണ്ണി ജോണ്‍ , സി.ദായിയേല്‍ ,അലക്സാണ്ടര്‍ കെ ജോണ്‍ ,കണ്‍വീനര്‍ ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.മലങ്കര സഭാ ഭാസുരന്‍ പരിശുദ്ധനായ വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ചു ഫെബ്രുവരി മാസത്തില്‍ പരിശുദ്ധ പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന പഴയ സെമിനാരിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ധന സഹായം വിതരണം ചെയുമെന്നു ഭവന നിര്‍മ്മാണ സഹായ പദ്ധതി കണ്‍വീനര്‍ ബിജു ഉമ്മന്‍ അറിയിച്ചു.