OVS-Kerala News

ബി.ടി.എസ് പരീക്ഷയില്‍ ഒന്നാം റാങ്ക് മിന്‍റാ വര്‍ഗീസിന് 

പത്തനംതിട്ട :- എം.ജി.സര്‍വ്വകലാശാല 2016 മാര്‍ച്ചില്‍ നടത്തിയ ബാച്ചിലര്‍ ഓഫ് ടൂറിസം സ്റ്റഡീസ്(ബി.ടി.എസ്)പരീക്ഷയില്‍ കുമാരി മിന്‍റാ മറിയം വര്‍ഗീസിന് ഒന്നാം റാങ്ക് ലഭിച്ചു. റാന്നി സെന്‍റ് തോമസ് കോളേജില്‍ 2013-16 അധ്യയന  വര്‍ഷം പഠിച്ച മിന്‍റാ മറിയം വര്‍ഗീസ് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തില്‍പ്പെട്ട അയിരൂര്‍ മതാപ്പാറ സെന്‍റ് തോമസ് ഓര്‍ത്തഡോക് സ്‌ വലിയപളളി ഇടവകാംഗമാണ്. നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം ജോയിന്‍റ് സെക്രട്ടറിയും  കേന്ദ്ര യുവജന പ്രസ്ഥാനത്തിന്റെ സെന്റർ കമ്മിറ്റി മെമ്പറും ആണ് .
error: Thank you for visiting : www.ovsonline.in