ലോക പരിസ്ഥിതിദിനം : സഭാ പരിസ്ഥിതി കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
ലോകം പരിസ്ഥിതി ദിനമായി ആചരിക്കുന്ന ജൂണ്‍-5 ഞായറാഴ്ച മലങ്കര ഓര്‍ത്തഡോക്സ് സഭാ പരിസ്ഥിതി കമ്മീഷന്‍ മുഖ്യ ചിന്താവിഷയമായി തിരെഞ്ഞെടുത്തിരിക്കുന്നത് ‘വന്യജീവന-വാണിജ്യവത്ക്കരണത്തിനു എതിരായുള്ള പോരാട്ടം‘എന്നതാണ്.
ഈ വര്‍ഷത്തെ വേദചിന്ത ‘ നിങ്ങള്‍ പാര്‍ക്കുന്ന ദേശം മലിനമാക്കരുത് ‘ (സംഖ്യാ 35:33)
- ദേവാലയങ്ങളും സ്ഥാപങ്ങളും ഭാവനങ്ങളും ശുചിത്വത്തിനു പ്രാധാന്യം നല്‍കി സംരക്ഷിക്കുക
- ഫലവ്രക്ഷങ്ങളും തണല്‍ മരങ്ങളും നട്ടുവളര്‍ത്തി നമ്മുടെ പാരിസ്ഥിതി ഹരിതാഭമാക്കുക
- സൗരോര്‍ജ്ജത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞു എല്ലാ ദേവാലയങ്ങളും പരമാവധി ഉപയോഗിക്കുക
- പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക
- സെമിത്തേരിയുടെ പ്രാധാന്യം മനസിലാക്കി അവയെ ഉദ്യാനങ്ങലാക്കി ശുചിയായും മനോഹരമായും പരിപാലിക്കുക
- ഗതാഗത തടസം ഉണ്ടാക്കുന്ന ഘോഷയാത്രകളും ശബ്തമലിനീകരണം ഉണ്ടാക്കുന്ന ആഘോഷങ്ങളും ഒഴിവാക്കുക
- ലാളിത്യവും മിതത്വവും മുദ്രാവാക്യമാക്കുക
- ലോകത്ത് പട്ടിണിയും ദാരിദ്ര്യവും നിലനില്‍ക്കുമ്പോള്‍ ഭക്ഷണ പാനീയങ്ങള്‍ പാഴാക്കുന്നത് പാപമാണെന്നു തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുക
- മഴവെള്ള സംഭരണികളും മഴക്കുഴികളും നിര്‍മ്മിച്ച് ഭൂഗര്‍ഭജലം സംരക്ഷിക്കുകയും ജനസ്രോതസ്സുകള്‍ മലനീകരണമുക്തമായി പരിപാലിക്കുകയും ചെയ്യുക
- ജൈവകൃഷിയുടെ പ്രാധാന്യം ഉള്‍കൊണ്ട് എല്ലാ ദേവാലയങ്ങളും മാതൃക കൃഷിത്തോട്ടങ്ങള്‍ ആരംഭിക്കുക
- എല്ലാ ഭവനങ്ങളിലും ജൈവ അടുക്കളത്തോട്ടം നട്ടു പിടിപ്പിക്കുക
- കുന്നുകള്‍ നിരത്തുന്നതും ,വയലുകള്‍ നികത്തുന്നതും ഉപേക്ഷിക്കുക