ചികിത്സയിൽ കഴിയുന്ന പരിശുദ്ധ ബാവാ തിരുമേനിയെ ഭരണത്തിൽ സഹായിക്കുവാൻ മെത്രാപ്പോലീത്തൻ സമിതിയെ നിയോഗിച്ചു.
പരുമല: പരിശുദ്ധ കാതോലിക്കാ ബാവാ ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിൽ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് അംഗങ്ങളുടെയും സഭാ വർക്കിംഗ് കമ്മറ്റിയുടെയും സംയുക്ത യോഗം സഭയുടെ തുടർ ക്രമീകരണങ്ങൾ സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊണ്ടു. സഭാ ഭരണത്തിൽ പരി. കാതോലിക്ക ബാവ തിരുമേനിയെ സഹായിക്കുന്നതിനായി അഭി. കുറിയാക്കോസ് മാർ ക്ലീമ്മീസ്, അഭി.ഡോ. യൂഹാനോൻ മാർ മിലിത്തോസ്, അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ്, അഭി. ഡോ. യാക്കൂബ് മാർ ഐറേനിയോസ്, അഭി.ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് എന്നീ മെത്രാപ്പോലീത്താമാരടങ്ങിയ സമിതി രൂപീകരിച്ചു.
പരിശുദ്ധ ബാവാ തിരുമേനിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടാകുന്നു എന്നും പരി. പിതാവ് മരുന്നുകളോട് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ട് എന്നും, ഡോക്ടർമാരുടെ വിദഗ്ധ സംഘം ചികിത്സാ പുരോഗതി വിലയിരുത്തുന്നു എന്നും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ പ്രസ്താവനയിൽ അറിയിച്ചു.