ഗീവര്‍ഗീസ് മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്തയുടെ ഓര്‍മ്മപെരുന്നാള്‍: പാവനസ്മരണ തീർഥയാത്ര 22ന്
കൊല്ലം → മലങ്കര ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസന പ്രഥമ മെത്രാപ്പൊലീത്ത യായിരുന്ന ഗീവർഗീസ് മാർ ദിയസ്കോറോസിന്റെ 17-മത് ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ചു ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പാവനസ്മരണ തീർഥയാത്ര ജൂലൈ 22നു നടക്കും. രാവിലെ 10നു ഇടമുളയ്ക്കൽ വിഎംഡിഎം സെന്ററിൽ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഇതിനു മുന്നോടിയായി മാർ ഗ്രിഗോറിയോസ് കുർബാന അർപ്പിക്കും. കൊട്ടാരക്കര, അടൂർ, ഓമല്ലൂർ, മൈലപ്ര വഴി വൈകിട്ട് നാലിന് ഗീവര്‍ഗീസ് മാര്‍ ദിയസ്കോറി സ് മെത്രാപ്പോലീത്തയുടെ കബറിടം സ്ഥിതിചെയ്യുന്ന റാന്നിയിലെ ഹോളി ട്രിനിറ്റി ആശ്രമ ചാപ്പലിൽ തീര്‍ഥയാത്ര സമാപിക്കും.
ഗീവര്‍ഗീസ് മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്താ
1926 ഒക്ടോബര്‍ 12 നു പത്തനംതിട്ട കോഴഞ്ചേരിയില്‍ ജനനം.മദ്രാസ് ക്രിസ്ത്യന്‍ കോളേജ് നിന്ന് ബിരുദവും ബോംബൈ സ്കൂള്‍ ഓഫ് ഇക്കോണോമിക്സില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം.1963-ല്‍ ശെമ്മാശനായി ,1964-ല്‍ പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ പുരോഹിത പട്ടത്തിലേക്ക് ഉയര്‍ത്തി.ഈ കാലയളവില്‍ ജെറുശലേമില്‍ തീയോളജിയില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കി.
1970-ല്‍ റാന്നി ഹോളി ട്രിനിറ്റി ആശ്രമം സ്ഥാപിച്ചു.1973-ല്‍ തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി.1977-ല്‍ മാവേലിക്കരയില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന്‍ മെത്രാപ്പോലീത്തയായി തിരെഞ്ഞെടു ത്തു.1978 മെയ് 15 നു ഗീവര്‍ഗീസ് മാര്‍ ദിയസ്കോറോസ് എന്ന പേരില്‍ മെത്രാപ്പോലീത്ത യായി പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ ബാവായാല്‍ സ്ഥാനാരോഹണം .പുതുതായി രൂപീകരിച്ച തിരുവനന്തപുരം ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്തയായി 1979-ല്‍ ചുമതലയേറ്റു.
റാന്നി ഹോളി ട്രിനിറ്റി ആശ്രമം,ഉള്ളൂര്‍ ഓര്‍ത്തഡോക് സ് ചര്‍ച്ച് സെന്‍റെര്‍,ഇടമുളയ്ക്കൽ വിഎംഡിഎം സെന്‍റെര്‍,വൈകല്യമുള്ള കുട്ടികളെ പാര്‍പ്പിച്ചു ശുശ്രൂഷിക്കുന്ന ശ്രീകാര്യം വെല്‍ഫേര്‍ സെന്‍റെര്‍,തിരുവനന്തപുരം ഹോളി ട്രിനിറ്റി സ്കൂള്‍ – കോണ്‍വെന്‍റ് എന്നിവ മാര്‍ ദിയസ്കോറോസിന്‍റെ പ്രയത്നം കൊണ്ടാണ് സ്ഥാപിതമായത് .1999 ജൂലൈ 23 ന് കാലം ചെയ്ത ഗീവര്‍ഗീസ് മാര്‍ ദിയസ്കോറോസ് റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തില്‍ കബറടക്കി.