ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന് യാത്രയയപ്പ് നല്‍കി.
മനാമ:- മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൗരസ്ത്യ മേഘലയിലെ മാത്യ ദേവാലയവും, ബോംബേ ഭദ്രാസനത്തില്‍ ഉള്‍പ്പെട്ടതുമായ ബഹറിന്‍ സെന്റ് മേരീസ് ഇത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി വികാരിയും പ്രസിഡണ്ടുമായി സേവനം അനുഷ്ടിച്ച്, ബോംബെ അന്തേരി ഇടവകയിലേക്ക് സ്ഥലം മാറിപ്പോകുന്ന റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പിലിനും കുടുംബത്തിനും ഇടവകയുടെ യാത്രയയപ്പ് നല്‍കി. മെയ് 27 വെള്ളിയാഴ്ച്ച രാവിലെ വി. കുര്‍ബ്ബാനയ്ക്ക് ശേഷം കത്തീഡ്രലില്‍ വെച്ച് ഇടവക സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യാത്രയയപ്പ് സമ്മേളനത്തിന് സെക്കട്ടറി റെഞ്ചി മാത്യു സ്വാഗതം പറഞ്ഞു. റവ. ഫാദര്‍ റ്റിനു തോമസ് (കനാനായ പള്ളി വികാരി), റവ. ജോര്‍ജ്ജ് യോഹന്നാന്‍ ( സെന്റ് പോള്‍സ് മാര്‍ത്തോമ്മ വികാരി), റവ. ഫാദര്‍ എല്‍ദോ സെക്കറിയ (സെന്റ് പീറ്റേഴ്സ് ചര്‍ച്ച് വികാരി) സോമന്‍ ബേബി, ജേക്കബ് പുല്ലാംകുടിയില്‍, സാബു ജോണ്‍, അനോ ജേക്കബ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സേറ എലിസബത്ത് തോമസ് എന്ന കൊച്ചു പാട്ട്കാരിയുടെ ഗാനം ഈ പരിപാടിക്ക് മിഴിവേകി.
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം ഇടവക ജനങ്ങളെ ദൈവ ഭയത്തിലും സഭയുടെ വിശ്വാസത്തിലും ജീവിക്കുവാന്‍ ജനങ്ങളെ ഉദ്ബോദിപ്പിച്ച ബഹു. അച്ചന് ഇടവകയുടെ ഉപഹാരം കൈമാറി, വന്നു ചേര്‍ന്ന ഏവര്‍ക്കും ഉള്ള നന്ദി കത്തീഡ്രല്‍ ട്രസ്റ്റി ജോര്‍ജ്ജ് മാത്യു അര്‍പ്പിച്ചു. ബഹു. വര്‍ഗ്ഗീസ് യോഹന്നാന് അച്ചനും ഭാര്യ ബീന വര്‍ഗ്ഗിസും മക്കളും 31 ന് വൈകിട്ട് 8 മണിക്ക് നാട്ടിലേക്ക് പോകും. കത്തീഡ്രലിന്റെ പുതിയ സഹ വികാരി റവ. ഫാദര്‍ ജോഷ്വാ എബ്രഹാം ഇന്ന് (മെയ് 30) വൈകിട്ട് 7:45 ന് ബഹറനില്‍ എത്തും.
(ചിത്രം അടിക്കുറിപ്പ്: ബഹറിന്‍ സെന്റ് മേരീസ് ഇത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി വികാരിയായി സേവനം അനുഷ്ടിച്ച് സ്ഥലം മാറിപ്പോകുന്ന റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പിലിന് ഇടവകയുടെ ഉപഹാരം ട്രസ്റ്റി ജോര്‍ജ്ജ് മാത്യു കൈമാറുന്നു. വിഷിഷ്ട അധിതികളും കത്തീഡ്രല്‍ ഭാര വാഹികളും സമീപം.)