വള്ളിക്കാട്ട് ദയറയിൽ ഓർമപ്പെരുന്നാൾ ഇന്നും നാളെയും
വാകത്താനം ∙ ഇടുക്കി ഭദ്രാസന മെത്രാപ്പൊലീത്തയായിരുന്ന ഔഗേൻ മാർ ദിവന്നാസിയോസിന്റെ പത്താം ഓർമപ്പെരുന്നാൾ ഇന്നും നാളെയും വള്ളിക്കാട്ട് ദയറയിൽ ആചരിക്കും. ഇന്ന് ഏഴിനു കുർബാന–ഫാ. വി.എം. ഏബ്രഹാം വാഴയ്ക്കൽ. വൈകിട്ട് ആറിന് റാന്നി, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വിശ്വാസികളെ ദയറ മാനേജർ ബർസ്ലീബി റമ്പാനും ജനറൽ കൺവീനർ ഫാ. വി.എം. ഏബ്രഹാം വാഴയ്ക്കലും ചേർന്നു സ്വീകരിക്കും. സന്ധ്യാനമസ്കാരത്തിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ മുഖ്യകാർമികനായിരിക്കും.
വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് സഭാസ്ഥാനികൾക്കു സ്വീകരണം, റാസ, സ്നേഹവിരുന്ന്. നാളെ എട്ടിന് മൂന്നിന്മേൽ കുർബാനയ്ക്കു കാതോലിക്കാ ബാവാ പ്രധാന കാർമികത്വം വഹിക്കും. അനുസ്മരണ പ്രസംഗം, പഠനോപകരണ കിറ്റ് വിതരണോദ്ഘാടനം, വിദ്യാർഥികൾക്കുള്ള അവാർഡ് ദാനം, കബറിങ്കൽ ധൂപപ്രാർഥന, നേർച്ചവിളമ്പോടെ ഓർമപ്പെരുന്നാൾ സമാപിക്കും.