നിലപാടുകളുടെ രാജകുമാരൻ ; പൗലോസ് ദ്വിതീയൻ ബാവ ഉയർത്തി പിടിച്ചത് തികഞ്ഞ സഭാ വികാരം
വിശ്വാസികളുടെ മനസ്സിൽ നനവോരുന്ന ഓർമ്മയായി അവശേഷിക്കുകയാണ് നിഷ്കളങ്ക തേജസ്സ് വിളിക്കപ്പെടുന്ന കാലം ചെയ്ത ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ.ഉറച്ച നിലപാടുകൾ കൊണ്ട് സഭാ വികാരം ഉയർത്തി പിടിക്കുവാൻ എപ്പോഴും ശ്രദ്ധ പുലർത്തുന്ന ബാവ സാധാരണക്കാരനായ ഓർത്തഡോക്സ് വിശ്വാസികളെ നെഞ്ചോട് ചേർത്തു പ്രവർത്തിക്കുകയായിരുന്നു.ഐക്യത്തിന്റെ സാധ്യത പൂർണ്ണമായി അടയ്ക്കാതെ ഓർത്തഡോക്സ് സഭയുടെ സ്വതന്ത്ര്യ അവകാശ പോരാട്ട ചരിത്രത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ സാധിച്ചു.
പൗലോസ് ദ്വിതീയൻ ബാവയുടെ കാലയളവിലാണ് ഏറ്റവും കൂടുതൽ പള്ളികളിൽ ഏകീകൃത ഭരണം വ്യവഹാരത്തിലൂടെ പുനസ്ഥാപിക്കപ്പെട്ടത്.ഉറച്ച നിലപാടിന്റെയും നേതൃത്വത്തിന്റെയും പിൻബലത്തിലാണ് ഓർത്തഡോക്സ് സഭ നേട്ടം കൈവരിയ്ക്കാൻ ഇടയായത്.അപ്പോളൊക്കെ അപ ശബ്ദങ്ങൾ ഉയർത്തിയ ന്യൂനപക്ഷം വരുന്ന സ്വാർത്ഥ മതികൾ ഇപ്പോൾ ബാവയെ പുകഴ്ത്തുന്നതും സോഷ്യൽ മീഡിയയിൽ കാണാം.ജീവിച്ചിരുന്നതിനേക്കാൾ ശക്തനാണ് പൗലോസ് ദ്വിതീയൻ ബാവ.യാക്കോബായ വിഭാഗം എക്കാലവും ഭയന്ന കാതോലിക്കായായിരുന്നു ഇക്കൂട്ടരുടെ പ്രതികരണം സൂചിപ്പിക്കുന്നത്.
പരിശുദ്ധനായ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നാലാം ഓർമ്മപ്പെരുന്നാൾ ജൂലൈ 11 ,12 തീയതികളിൽ