Departed Spiritual FathersOVS - Latest NewsOVS-Kerala News

സഭാ തേജസ്സ് പുലിക്കോട്ടിൽ തിരുമേനിയുടെ 116 – മത് ഓർമ്മപ്പെരുന്നാൾ പഴയ സെമിനാരിയിൽ

കോട്ടയം : മലങ്കര മെത്രാപ്പോലീത്തയും പരുമല – എം ഡി സെമിനാരികളുടെ സ്ഥാപകനുമായ ‘സഭാ തേജസ്സ്’ എന്നറിയപ്പെടുന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദിവാന്നാസ്യോസ് അഞ്ചാമൻ മെത്രാപ്പോലീത്തായുടെ 116 – മത് ഓർമ്മപ്പെരുന്നാൾ ജൂലൈ 10 ,11 തീയതികളിൽ നടക്കും.പുലിക്കോട്ടിൽ തിരുമേനിയുടെ കബർ സ്ഥിതി ചെയ്യുന്ന പഴയ സെമിനാരിയിൽ പെരുന്നാൾ ശുശ്രൂഷകൾക്ക് പരിശുദ്ധ കാതോലിക്കാ ബാവായും അഭിവന്ദ്യ പിതാക്കന്മാരും നേതൃത്വം നൽകും.

പെരുന്നാളിനോടനുബന്ധിച്ചു 10 ന് സന്ധ്യ നമസ്കാരത്തെ തുടർന്ന് ഭക്തി നിർഭരമായ പ്രദക്ഷിണം.പ്രധാന പെരുന്നാൾ ദിനമായ 11 ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന.വിവിധ പ്രദശത്തു നിന്നുള്ള തീർത്ഥാടകർ പെരുന്നാൾ ദിനം പഴയ സെമിനാരിയിൽ എത്തും.

error: Thank you for visiting : www.ovsonline.in