OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ്‌ നേതൃത്വത്തിനെതിരെ അനാവശ്യ കേസ് ; ‘പണി’ ബൂമറാംങായി മാറുന്നു

കേസ് കൊടുത്തവർ ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. കേസ് സജീവമായാൽ പള്ളി നഷ്ടപ്പെടുമെന്ന സാഹചര്യം.എങ്കിൽ വെറുതെ പ്രകോപിപ്പിച്ചതിന്റെ തിക്ത ഫലമെന്നു കുറ്റപ്പെടുത്തി  വെങ്ങോലക്കാർ

പെരുമ്പാവൂർ : മലങ്കര  ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ കാതോലിക്ക ബാവായും മലങ്കര മെത്രാപ്പോലീത്തയുമായ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ ബാവായുടെയും അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് വെങ്ങോല പള്ളി ഇടവകയിൽപ്പെട്ട ആളുകൾ ആണെന്ന് വ്യക്തമായ സാഹചര്യത്തിൽ ടി പളളി 1934-ലെ മലങ്കര സഭാ ഭരണഘടനയനുസരിച്ച്  ഭരിക്കപ്പെടണ മെന്നും നിയമവിരുദ്ധമായി പള്ളിയും സ്വത്തുക്കളും ഭരിക്കുന്ന വിഘടിത വിഭാഗം വൈദികരെയും കമ്മറ്റിയംഗങ്ങളെയും പള്ളിയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ കേസ് നൽകാൻ തയ്യാറെടുക്കുന്നു.

നിയമാനുസൃതം വീണ്ടെടുക്കേണ്ട പള്ളികളുടെ പ്രഥമ ലിസ്റ്റിൽ ഉൾപ്പെടാതിരുന്ന ഈ ദേവാലയം സഭാനേതൃത്വത്തിനെതിരെ വെങ്ങോല പള്ളി ഇടവകക്കാർ ആവശ്യമില്ലാത്ത കേസ് നൽകിയതിനെ തുടർന്നാണ് പെട്ടെന്നുള്ള തീരുമാനത്തിനു കാരണമെന്ന് പറയപ്പെടുന്നു. അടുത്ത കാലത്ത് സുപ്രീം കോടതിയിൽ നിന്ന് പിറവം പള്ളി കേസിലുണ്ടായ വിധിയിൽ 2017 ജൂലൈ 3-ലെ വിധി മലങ്കര സഭയിലെ എല്ലാവർക്കും ബാധകമാണ് എന്ന് പ്രസ്താവിച്ചിരുന്നു. ഈ സാഹചര്യം മുതലാക്കാനാണ് ഓർത്തഡോക്സ് സഭ ശ്രമിക്കുന്നത്. നാളിതുവരെയും സഭാ കേസിൽപ്പെടാതിരുന്ന വെങ്ങോല പള്ളിയും കോടതി വ്യവഹാരങ്ങളിലേക്ക് നീങ്ങുന്നത് യാക്കോബായ വിശ്വാസികൾ വളരെ ആശങ്കയോടെയാണ് കാണുന്നത്.

error: Thank you for visiting : www.ovsonline.in