പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് അഞ്ചാമന്‍റെ 107-മത് ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടി
കോട്ടയം : സഭാ ജോതിസ്സ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് അഞ്ചാമന്‍റെ 107- മത് ഓര്‍മ്മപ്പെരുന്നാള്‍ പരിശുദ്ധ പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന പഴയ സെമിനാരിയില്‍ ഭക്ത്യപുരസരം കൊണ്ടാടി.മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മീകത്വം വഹിച്ചു.അഭിവന്ദ്യ പിതാക്കന്മാരായ സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. ഗബ്രീയേല്‍ മാര്‍ ഗ്രീഗോറിയോസ്,ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ,ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, യൂഹാനോന്‍ മാര്‍ ദിമത്രിയോസ്, ഡോ. ഏബ്രഹാം മാര്‍ സെറാഫിം എന്നീ മെത്രാപോലീത്തമാര്‍ സഹ കാര്‍മ്മീകരായിരിന്നു.
പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ ദ്വിശതാബ്ദിയാഘോഷം : ആലോചന യോഗം
മലങ്കര മെത്രാപ്പോലീത്തയായിരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍റെ ദ്വിശതാബ്ദിയോടനുബന്ധിച്ച് നടത്തപ്പെടുന്ന പരിപാടികളുടെ ആലോചനായോഗവും ഓര്‍മ്മപെരുന്നാളിനെ തുടര്‍ന്ന് പഴയസെമിനാരിയില്‍ നടന്നു .പരിശുദ്ധ കാതോലിക്ക ബാവാ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു . തുടര്‍ന്ന്, വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു .എപ്പിസ്കോപ്പല്‍ കണ്‍വീനര്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും കുന്നംകുളം ഭദ്രാസന പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പട്ടംകൊട ശുശ്രൂഷ ക്രമം പ്രകാശനം
മലങ്കര ഓര്‍ത്തഡോക് സ് ചര്‍ച്ച് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പട്ടംകൊട ശുശ്രൂഷ ക്രമം പ്രകാശനം പഴയസെമിനാരിയില്‍ നടന്ന ചടങ്ങില്‍ പരിശുദ്ധ കാതോലിക്ക ബാവാ ഡോ. ഗബ്രീയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയ്ക്കു നല്‍കി നിര്‍വഹിച്ചു.ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് പ്രസംഗിച്ചു.