സഭാ മാനേജിംഗ് കമ്മിറ്റിയുടെ ആദ്യ യോഗം ഏപ്രില്‍ 4ന് ; സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നു
മാറ്റത്തിന്‍റെ കാറ്റു വീശിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ തിരഞ്ഞെടുപ്പ് ആവേശമേറി.മാര്‍ച്ച് ഒന്നിനു എം.ഡി സെമിനാരിയില്‍ അയ്യായിരത്തോളം പ്രതിനിധികള്‍ സമ്മേളിച്ച മലങ്കര അസോസിയേഷന്‍ തിരഞ്ഞെടുത്ത 2017- 22 വര്‍ഷത്തേയ്ക്കുള്ള വൈദീക , അത്മായ ട്രസ്റ്റികള്‍ക്ക് പുറമെ ഭദ്രാസനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ ആദ്യ യോഗം കൂടി മലങ്കര അസ്സോസിയേഷന്‍ (സഭാ) സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നു.ഏപ്രില്‍ നാലിന് പഴയ സെമിനാരിയില്‍ ചേരുന്ന മാനേജിംഗ് കമ്മിറ്റിയുടെ യോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ അദ്ധ്യക്ഷത വഹിക്കും.
നിലവിലെ സെക്രട്ടറി ഡോ.ജോര്‍ജ് ജോസഫ് മൂന്നാം ഊഴത്തിനു സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതായി സൂചന. എ.കെ ജോസഫ്, അഡ്വ.ബിജു ഉമ്മന്‍, അഡ്വ.ഡോ.മത്തായി മാബിള്ളില്‍, റോണി വര്‍ഗീസ് എബ്രഹാം, ബാബൂജി ഈശോ, ഉമ്മന്‍ ജോണ്‍, വര്‍ഗ്ഗീസ് തേരകത്തില്‍ എന്നിവരാണ് മത്സര രംഗത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്ന മറ്റ് പേരുകള്‍. മെത്രാപ്പോലീത്തമാരുള്‍പ്പടെ 208 വോട്ടുള്ള മാനേജിംഗ് കമ്മിറ്റിയില്‍ നോമിനേറ്റഡ് അംഗങ്ങള്‍ക്കും വോട്ടു അവകാശമുണ്ട്.