ഡ്രഗ്സിറ്റ് ; ഓർത്തഡോക്സ് സഭയുടെ ലഹരി വിരുദ്ധ കോൺക്ലേവിൽ പ്രഗത്ഭ നിര
കോട്ടയം :മലങ്കര ഓർത്തഡോക്സ് സഭയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രചരണർത്ഥം
സംഘടിപ്പിക്കുന്ന ഡ്രഗ്സിറ്റിന് പ്രഗത്ഭരുടെ നിര.രാവിലെയുള്ള സെഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവയുടെ അധ്യക്ഷതയിൽ ഡയറക്ടർ ശ്രീ.ബ്ലസ്സി ഉദ്ഘാടനം ചെയ്യും.വിഴിഞ്ഞം തുറമുഖം എം ഡി ദിവ്യ എസ് ഐയ്യർ പ്രഭാഷണം നടത്തും.
പേപ്പറുകളുടെ അവതരണവും ചർച്ചയും
ഡോ.റൂബിൾ രാജ് (മുൻ പ്രിൻസിപ്പൽ,മരിയൻ കോളേജ് കുറ്റിക്കാനം),പ്രൊഫ.പി മാമ്മച്ചൻ(ലഹരി വിരുദ്ധ സമിതി),ഡോ.വർഗ്ഗീസ് പി പുന്നൂസ്(പ്രിൻസിപ്പൽ,കോട്ടയം മെഡിക്കൽ കോളേജ്) എന്നിവരുടെ പേപ്പർ അവതരണവും ഫാ.ഡോ. തോമസ് കരിങ്ങാട്ടിൽ മോഡറേറ്റർ ആയി ചർച്ചയും നടക്കും.
ഉച്ച തിരിഞ്ഞും സെഷൻ
വൈകീട്ട് 3 മണിക്ക് പരിശുദ്ധ കാതോലിക്ക ബാവായുടെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ബഹു.മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ഗീവർഗീസ് മാർ കൂറിലോസ്,ഷഫീക്ക് മന്നണി(ഇമാം,കോട്ടയം ജുമാ മഷ്ജിദ്),സ്വാമി സച്ചിദാനന്ദ(ശിവഗിരി മഠം),റവ.ഡോ.മലയിൽ സാബു (ബിഷപ്പ്,സി എസ് ഐ മധ്യ കേരള സഭ )റവ,ജോസഫ് മുരിയ്‌ക്കൻ(പാലാ ബിഷപ്പ്),ജോസഫ് ബർണബാസ് മെത്രാപ്പോലീത്താ (മാർത്തോമാ സഭ നിലയ്ക്കൽ ഭദ്രാസനം),ഫാ,പി എ ഫിലിപ്പ്(ഡയറക്ടർ,സഭ മാനവ ശാക്തീകരണ വിഭാഗം )എന്നിവർ പങ്കെടുക്കും.