വിശ്വാസികൾക്കറിയാം ; വിധി നടപ്പാക്കാത്ത സർക്കാരിനെതിരെ ഒളിയബ് ഐയ്‌ത് ഓർത്തഡോക്സ് സഭ
കോട്ടയം : നിലമ്പൂർ ഉപതിരെഞ്ഞെപ്പിനിടെ സംസ്ഥാന സർക്കാർ എതിരെ പരോക്ഷമായി കൊട്ടി ഓർത്തഡോക്സ് സഭ.തിരെഞ്ഞെടുപ്പിൽ മനസാക്ഷി വോട്ടെന്ന് പൗരസ്ത്യ കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ ബാവ പറഞ്ഞു.
ഒരു രാഷ്ട്രീയ പാർട്ടികളെയും പിന്തുണയ്ക്കുന്ന സമീപനമില്ലെന്ന് പരിശുദ്ധ കാതോലിക്ക ബാവ കൂട്ടിച്ചേർത്തു .ലഹരിക്കെതിരെ ഉച്ചക്കോടിയുടെ ഭാഗമായി വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു . എല്ലാം വിശ്വാസികൾക്കറിയാമെന്ന് മാത്രം പറഞ്ഞു വെക്കുകയാണ്.ഒറ്റ വാക്കിലൂടെ തിരെഞ്ഞെടുപ്പിനെ സംബന്ധിച്ച് നിലപാടെടുത്തത് സൂചനയായി രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തപ്പെടുന്നു.