OVS-Kerala News

ചെങ്ങന്നൂർ ഭദ്രസന സഹായ മെത്രപൊലീത്തയായി അഭി.ഡോ മാത്യൂസ് മാർ തിമോത്തിയോസ് മെത്രപൊലീത്തയെ നിയമിച്ചു

ചെങ്ങന്നൂർ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രസന സഹായ മെത്രപൊലീത്ത യായി യു.കെ യുറോപ്പ് ആഫ്രിക്ക ഭദ്രസന അധിപൻ അഭി.ഡോ മാത്യൂസ് മാർ തിമോത്തിയോസ് മെത്രപൊലീത്തയെ നിയമിച്ചു കൊണ്ട് പരി.ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കല്പനയായി . ഭദ്രസന അധിപനും, സീനിയർ മെത്രപൊലീത്തയുമായ അഭി.തോമസ് മാർ അത്താനാസിയോസ് മെത്രപൊലീത്തയുടെ അഭ്യർത്ഥന മാനിച്ചാണ് പുതിയ നിയമനം. വേദശാസ്ത്ര പണ്ഡിതനും, പഴയനിയമ വാഗ്മിയുമായ അഭി.തിമോത്തിയോസ് മെത്രപൊലീത്ത യുകെ -യുറോപ്പ് -ആഫ്രിക്ക ഭദ്രസനത്തിന്‍റെ പ്രഥമ മെത്രപൊലീത്തയും, സെമിനാരി അദ്ധ്യാപകനും, എഴുത്തുകാരനും , ധ്യാന ഗുരുവുമാണ്.

വികസനത്തിന്‍റെ പാതയിൽ യുകെ- യൂറോപ്- ആഫ്രിക്ക ഭദ്രസനം

മലങ്കര ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിൽ പുതിയ ഏടുകൾ എഴുതി ചേർത്തുകൊണ്ടു വികസനത്തിന്റെ പാതയിൽ കുതിച്ചു മുന്നേറുന്ന ഒരു ഭദ്രസനമാണ് യുകെ- യൂറോപ്- ആഫ്രിക്ക ഭദ്രസനം. ഭൂമിശാസ്ത്രപരമായി വളരെ വിസ്തൃതവും, എന്നാൽ ശൈശവ ദിശകൈവിട്ടിട്ടില്ലാത്തതുമായ ഒരു ഭദ്രാസനത്തിലെ ഈ മുന്നേറ്റം വി.സഭയുടെ മകുടത്തിൽ ചാർത്തുന്നത് പ്രതിക്ഷയുടെ ഒരു പൊൻ തൂവൽ കൂടിയാണ്. 2009- ൽ പുതിയ ഭദ്രാസനം നിലവിൽ വരുമ്പോൾ അംഗുലിപരിമിതമായ ആരാധന കേന്ദ്രങ്ങൾ മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 40 -നു അടുത്ത് ദേവാലയങ്ങളും, കൊണ്ഗ്രിഗേഷനുകളും കൊണ്ട് സമ്പുഷ്ടമായിരിക്കുന്നു. മലങ്കര സഭയുടെ പ്രശസ്ത വേദശാസ്ത്ര പണ്ഡിതനും, പഴയനിയമ വാഗ്മിയുമായ അഭി.ഡോ മാത്യൂസ് മാർ തിമോത്തിയോസ് മെത്രപൊലീത്തയുടെ ഭരണ പാടവവും, ദൈവശ്രയവും സംഘടന മികവും , ദീർഘവീക്ഷണവും ഒന്നു മാത്രമാണ് ഭദ്രാസനത്തിന്‍റെ മുന്നേറ്റത്തിന് ആക്കം കൂട്ടിയത്. യൂ.കെയുടെ പശ്ചിമഭാഗം മുതൽ ആഫ്രിക്കയുടെ ദക്ഷിണദിക്കു വരെ വളരെ വിസ്തൃതവും, വേഗത്തിൽ എത്തിപ്പെടുവാനോ പരസ്പരം ബന്ധപ്പെടുവാനോ സാധിക്കുന്നില്ല എന്നാ സാഹചര്യം ഭദ്രാസനത്തിന്‍റെ കൂട്ടായ പ്രവർത്തനത്തിന് വിഘാതം നിൽക്കുന്നു എന്നതിൽ സംശയമില്ല. ഇതിന് പരിഹാരം എന്നവിതം അഭി.മെത്രപൊലീത്ത തിരുമാനസ്സ് കൊണ്ട് ആഫ്രിക്ക റീജിയൻ കേന്ദ്രികരിച്ചു ഭദ്രസനത്തിൽ പൂർണ്ണമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഡയറക്ട്റി പ്രസിദ്ധികരിക്കുവാൻ പദ്ധതി ആവിഷ്കരിച്ചു. ഈ പദ്ധതി പൂർണ്ണമാകുന്നതോട് കൂടി ഭദ്രാസന കേന്ദ്രവുമായും, പള്ളികൾ തമ്മിലും ഉള്ള ബദ്ധത്തിന് പുതിയ മാനം കൈവരും. പുതിയ ഡയറക്ടറി പ്രസിദ്ധികരിക്കുന്നതോട് കൂടി ഭദ്രസനത്തിന്‍റെ പ്രഥമ മെത്രപൊലീത്ത എന്ന നിലയിൽ കൈവരിച്ച നേട്ടങ്ങളുടെ പട്ടികയിൽ ഒരു പുതിയ അദ്ധ്യായം കൂടി എഴുതി ചേർക്കപ്പെടും

error: Thank you for visiting : www.ovsonline.in