OVS - Latest NewsOVS-Kerala News

സ്ലീബാദാസ സമൂഹത്തിന്റെ ശതാബ്‌ദിയാഘോഷം ; മൂന്ന് കുടുംബങ്ങൾക്ക് തണൽലൊരുങ്ങി

കൊച്ചി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മിഷണറി പ്രസ്ഥാനമായ സ്ലീബാദാസ സമൂഹത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചുള്ള ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി പുതുതായി നിർമ്മിച്ചു നൽകുന്ന ഭവനങ്ങളിൽ മൂന്ന് ഭവനങ്ങളുടെ കൂദാശ 2025 ജൂൺ 10 ചൊവ്വാഴ്ച പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ അനുഗ്രഹ ആശിർവാദത്തോടെ സ്ലീബാദാസ സമൂഹം അധ്യക്ഷൻ അഭി. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടും.

കൊച്ചി ഭദ്രാസനത്തിലെ മാന്തുരുത്തേൽ സെന്റ്.ജോൺസ് ബാപ്റ്റിസ്റ്റ് ഓർത്തഡോക്സ് പള്ളിയിലേയും, കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ മുളക്കുളം കർമ്മേൽക്കുന്ന് സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയിലേയും, ആട്ടിൻക്കുന്ന് സെന്റ്. മേരീസ് ഓർത്തഡോക്സ് പള്ളിയിലേയും ഇടവക അംഗങ്ങൾക്കായി നിർമ്മിച്ചിരിക്കുന്ന ഭവനങ്ങളാണ് ജൂൺ 10 ചൊവ്വാഴ്ച കൂദാശ നിർവ്വഹിക്കപ്പെടുന്നത്.

ഈ ഭവനങ്ങൾ സ്ലീബാദാസ സമൂഹം, സഹോദരൻ പദ്ധതി, ബഹ്റൈൻ സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ, ഗാസിയാബാദ് സെന്റ്. തോമസ് ഓർത്തഡോക്സ് പള്ളി ഇവരുടെ സഹകരണത്തോടെയാണ് നിർമ്മിച്ചു നൽകുന്നതെന്ന് സ്ലീബാദാസ സമൂഹം ജനറൽ സെക്രട്ടറി ഫാ. ഡോ. സോമു.കെ ശാമുവേൽ അറിയിച്ചു.

error: Thank you for visiting : www.ovsonline.in