യു.കെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് നോട്ടിംഗ്ഹാമിൽ
ലണ്ടൻ : ഓർത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ഫാമിലി & യൂത്ത് കോൺഫറൻസിനുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 21 ,22 ,23 തീയതികളിലായി യൂണിവേഴ്സിറ്റി ഓഫ് നോട്ടിംഗ്ഹാമിൽ വെച്ചാണ് സമ്മേളനം. ഭദ്രാസനത്തിലെ പള്ളികളുടെയും കോൺഗ്രിയേഷനുകളുടെയും സഹകരത്തോടെയാണ് കോൺഫറൻസ് നടത്തപ്പെടുന്നത്.
ഭദ്രാസനാധിപൻ എബ്രഹാം മാർ സ്റ്റേഫാനോസ് മെത്രാപ്പോലീത്താ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സഖറിയ മാർ നിക്കോളോവാസ് ,സഖറിയ മാർ സേവേറിയോസ് തുടങ്ങിയ മെത്രാപ്പോലീത്താമാർ വിശ്വാസികളെ അഭിസംബോധന ചെയ്യും.ഫാ.അബ്രഹാം ജോർജ് ,ഫാ.ഡാനിയേൽ മത്തായി ക്ലാസുകൾ നയിക്കും.
ഓൺലൈൻ രെജിസ്ട്രേഷൻ ജൂൺ 30 ന് അവസാനിക്കും.
Click here to Register