OVS - Latest NewsOVS-Kerala News

കെഎസ്ആർടിസി ബസ് ജീവനക്കാരെ പരുമല ആശുപത്രി അനുമോദിച്ചു

തിങ്കളാഴ്ച വൈകുന്നേരം 2.50ന് തിരുവല്ലയിൽ നിന്നും കരുനാഗപ്പള്ളിക്ക് പോയ കെഎസ്ആർടിസി ബസ് പൊടിയാടി ജംഗ്ഷൻ കഴിഞ്ഞപ്പോൾ 60 വയസ്സുകാരനായ യാത്രക്കാരന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് ജീവനക്കാർക്കൊപ്പം സഹയാത്രികരും ചേർന്ന് പരുമല എമർജൻസി മെഡിസിൻ & ട്രോമാ കെയർ സെൻ്ററിലേക്ക് അതേ ബസ്സിൽ തന്നെ അതിവേഗം എത്തിക്കുകയുമായിരുന്നു. രോഗിക്ക് അടിയന്തിരമായി ആൻജിയോപ്ലാസ്റ്റി വേണമെന്ന് പരുമല കാർഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. ജോർജ് കോശി നിർദ്ദേശിക്കുകയും ഉടനെ തന്നെ എമർജൻസി ആൻജിയോപ്ലാസ്റ്റി ചെയ്യുകയും രോഗിയുടെ ജീവൻ രക്ഷിക്കുകയും ആയിരുന്നു.

പരുമല ആശുപത്രി സിഇഒ ഫാദർ എംസി പൗലോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെഎസ്ആർടിസി കായംകുളം ഡിപ്പോ ബസ് ജീവനക്കാരായ കണ്ടക്ടർ അനിലിനെയും, ഡ്രൈവർ ജയകുമാറിനെ അനുമോദിച്ചു. പ്രസ്തുത യോഗത്തിൽ പ്രീ ഹോസ്പിറ്റലൈസേഷൻ ട്രോമാകെയറിനെ പറ്റി എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ ലിനു അബ്ദുൽ ലത്തീഫ് സംസാരിച്ചു.

ചടങ്ങിൽ ആശുപത്രി ഫിനാൻസ് കോഡിനേറ്റർ ഫാദർ തോമസ് ജോൺസൺ കോർഎപ്പിസ്കോപ്പ, ആശുപത്രി ചാപ്ലയിൻ ഫാദർ ജിജു വർഗീസ്, സീനിയർ കൺസൾട്ടന്റ് ഡോ. ജോർജ് കോശി, എമർജൻസി മെഡിസിൻ വിഭാഗം ജൂനിയർ റസിഡൻ്റ് ഡോ. അയാസ് മുഹമ്മദ് ഹാരിസ് എന്നിവർ സംസാരിച്ചു.

error: Thank you for visiting : www.ovsonline.in