മാർ അപ്രേമിന്റെ സഭാ വിരുദ്ധ പരാമർശം ; ദേവലോകത്ത് പ്രതിഷേധ സംഗമം
കോട്ടയം : അടൂർ – കടമ്പനാട് ഭദ്രാസന അധിപൻ ഡോ.സഖറിയ മാർ അപ്രേം ചുങ്കത്തറ വലിയ പെരുന്നാൾ പ്രഭാഷണം നടത്തുന്നതിനിടെ നടത്തിയ സഭാ വിരുദ്ധ പരാമർശങ്ങളിൽ പ്രതിഷേധം.സോഷ്യൽ മീഡിയയിൽ അലയടിയ്ക്കുന്ന പ്രതിഷേധം പ്രത്യക്ഷ സമരത്തിലേയ്ക്ക്.1934 ഭരണഘടനയെ അപമാനിച്ച സഖറിയ മാർ അപ്രേമിനെതിരെ നടപടി എടുക്കുക വിശ്വാസികൾ ആവശ്യപ്പെടുന്നു.മാർ അപ്രേമിനോട് വിശദീകരണം ചോദിക്കുകയും അടിയന്തിര സിനഡ് വിളിച്ചു ചേർക്കുകയും സഭാ നേതൃത്വം ചെയ്തു.മാർ അപ്രേമിന് യാക്കോബായ നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്ന് വാർത്തകൾ അന്തരീക്ഷത്തിൽ നിലനിൽക്കെ യാക്കോബായ ക്യാമ്പിൽ നിന്ന് ഔദ്യോഗിക പ്രതികരണം ഒന്നും വരാത്തത് വിശ്വാസികളിൽ കൂടുതൽ സംശയം ബലപ്പെടുത്തുന്നുന്നുണ്ട്.