OVS - Latest NewsOVS-Kerala News

അപ്രേമിന്റെ യാക്കോബായനുകൂല പ്രസ്താവന ; ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത് പ്രതിഷേധം

കോട്ടയം: ഓർത്തഡോക്സ്‌ സഭാ ആസ്ഥാനം പ്രതിഷേധ സംഗമത്തിന് സാക്ഷ്യം വഹിച്ചു.സഭാ അച്ചടക്കം കാറ്റിൽപ്പറത്തി വിശ്വാസികളെ കൊഞ്ഞനം കുത്തിയ മെത്രാപ്പോലീത്താക്കെതിരെ പ്രതിഷേധം ഇരമ്പിയത്.മലങ്കര സഭാ ഭരണഘടനയെ തള്ളിപ്പറഞ്ഞും സ്വതന്ത്ര പോരാട്ടങ്ങളെ അപഹസിച്ച സഖറിയാ മാർ അപ്രേമിനെതിരെ സമൂഹ മാധ്യമത്തിൽ അലയടിച്ച പ്രതിഷേധം പ്രത്യക്ഷമായി ഉയർന്നത്.ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലാണ് അടൂർ – കടമ്പനാട് ഭദ്രാസനാധിപൻ സഖറിയാ മാർ അപ്രേം മെത്രാപ്പോലീത്തായുടെ സഭാ വിരുദ്ധ പ്രസ്താവനക്കെതിരെ പ്രതിഷേധം അരങ്ങേറിയത്.വെറും മൂന്ന് ദിവസത്തിനുളളിൽ സമൂഹ മാധ്യമത്തിൽ നടത്തിയ ആഹ്വാനം പ്രകാരം 200 – ഓളം സഭാ വിശ്വാസികളാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ സഹകരത്തോടെ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തത്.സഭാ മാതാവിനെ നോവിച്ചാൽ ആരായാലും പ്രതികരണം ഉണ്ടാകുമെന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.

error: Thank you for visiting : www.ovsonline.in