മുളന്തുരുത്തി പള്ളി പെരുന്നാൾ അലങ്കോലപ്പെടുത്താൻ ശ്രമം പരാജയം
കൊച്ചി : കൊച്ചി ഭദ്രാസനത്തിലെ മുളന്തുരുത്തി മാർത്തോമ്മൻ ഓർത്തഡോക്സ് പള്ളിയിൽ പ്രസിദ്ധമായ ജൂബിലി പെരുന്നാൾ അലങ്കോലപ്പെടുത്താൻ സംഘടിത ശ്രമം.പെരുന്നാളിന്റെ ഭാഗമായി റാസ പള്ളിയിൽ പ്രവേശിച്ചതിന് ശേഷമാണ് സംഘർഷം ഉടലെടുത്തത്. മുളന്തുരുത്തി പള്ളിക്ക് മുന്നിൽ വിശ്വാസികളുടെ പങ്കാളിത്തം ശ്രദ്ധേയമായതോടെ പ്രകോപിതരായ യാക്കോബായ വിഭാഗം സംഘടിച്ചു ഇരച്ചു പള്ളി പടിയിലേക്ക് രംഗത്തെത്തുന്നത് ദൃശ്യങ്ങളിലുണ്ട് .മാതൃ ദേവാലയത്തിന്റെ റാസ നടക്കുമ്പോൾ കൂക്ക് വിളിയും അസഭ്യം പറച്ചിലുമായി യാക്കോബായ വിഭാഗം രംഗത്തുണ്ടായിരുന്നു എങ്കിലും അലങ്കോലപ്പെടുത്താൻ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് നീക്കമെന്നതാണ് വിവരം.