ഇന്ന് നേഴ്സ്സസ് ഡേ ; യുവജനപ്രസ്ഥാനം അധ്യക്ഷന്‍ മാര്‍ പോളിക്കാര്‍പ്പോസിന്‍റെ സന്ദേശം വായിക്കാം
കർത്താവിൽ നമ്മുടെ വാത്സല്യ മക്കളെ ,
ഇന്ന് നഴ്സ്സസ് ഡേ ആണല്ലോ. പകരം വക്കാൻ ഇല്ലാതത, സമയത്തിന് ആഹാരം കഴിക്കാൻ പോലും കഴിയാതത, 8മണിക്കൂർ നിർത്താതെ ഓടിക്കൊണ്ടിരിക്കുന്ന , എല്ലാവരോടും ഉത്തരം പറയേണ്ട ജോലി, ഇതാണ് നാം കാണുന്ന ഈ മാലാഖമാരുടെ ചുമതല. തീർന്നില്ല ചൊറി, പഴുപ്പ്, മൂത്രം, ഇവ അറപ്പ് കൂടാതെ വൃത്തിയാക്കുന്ന ഈ മാലാഖകുട്ടികൾ, എന്തെല്ലാം വേദന ഉള്ളിൽ ഉണ്ടെങ്കിലും എല്ലാം സന്തോഷത്തോടെ ഏറ്റെടുത്ത് ചെയ്യുന്നവർ. മരണത്തിലേക്ക് പോയ ഒരുപാട് ജീവനുകളെ രക്ഷിക്കുവാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ഇവരുടെ ആകെ പ്രതീക്ഷ എന്നത് ഡിസ്ചാർജ് ചെയ്ത മടങ്ങുന്ന നേരത്ത് നമ്മുടെ മുഖത്തുണ്ടാകുന്ന ചിരി മാത്രമാണ്. ദൈവം ഈ മാലാഖ കുട്ടികളെയും കുടുംബങ്ങളേയും അനുഗ്രഹിക്കട്ടെ.
സ്നേഹപൂർവ്വം,
യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത
അങ്കമാലി ഭദ്രാസനാധിപന്‍ &
പ്രസിഡന്റ്,അഖില മലങ്കര ഓര്‍ത്തഡോക് സ് ക്രൈസ്തവ യുവജനപ്രസ്ഥാനം