OVS - Latest NewsOVS-Kerala News

വടവുകോട് പള്ളിയിൽ സംഘർഷം ; പോലീസിനെ യാക്കോബായ വിഭാഗം ആക്രമിച്ചു

പുത്തൻകുരിശ് : ഓർത്തഡോക്സ്‌ സഭയുടെ കൊച്ചി ഭദ്രാസനത്തിലെ വടവുകോട് സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ സംഘർഷം.പോലീസിനെ ആക്രമിച്ച യാക്കോബായ വിഭാഗക്കാർ ഒളിവിൽ പോയെന്ന് വിവരം.പെരുന്നാളിന്റെ ഭാഗമായി പ്രദക്ഷിണം അനധികൃതമായി അതിക്രമിച്ചു കയറിയതിനെ തടഞ്ഞ പോലീസ് നടപടിയിൽ യാക്കോബായ വിഭാഗം അക്രമാസക്തമാകുകയായിരുന്നു.അക്രമത്തിൽ പൊലീസിന് പരിക്കേറ്റു.
ആക്രമത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു.കോടതി വിധിയിലൂടെ സമാന്തര ഭരണം അവസാനിപ്പിച്ച് ഏകീകൃത ഭരണം നടത്തുന്ന പള്ളിയാണിത്.കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ സംഘർഷം ഒഴിവാക്കാനാണ് പോലീസ് ശ്രമിച്ചത്.

error: Thank you for visiting : www.ovsonline.in