OVS - Latest NewsOVS-Kerala News

പരി.മുറിമറ്റത്തിൽ ബാവായുടെ ഓർമ്മപ്പെരുന്നാളിന് തുടക്കം ; പാമ്പാക്കുടയിലേക്ക് തീർത്ഥാടന പ്രവാഹം 

പിറവം : മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമ കാതോലിക്കപരി. ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവയുടെ 112-ാം മത് ഓർമ്മപ്പെരുന്നാളിന് പിതാവ് കബറടങ്ങിയിരിക്കുന്ന പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ കൊടിയേറി. വി.കുർബാനക്കും കബറിങ്കലെ ധൂപപ്രാർത്ഥനക്കും ശേഷം വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ കൊടിയേറ്റു നടത്തി.

സഭയുടെ പരമാദ്ധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ മുഖ്യകാർമ്മികത്വത്തിലും, ഇടുക്കി ഭദ്രാസനാധിപൻ സഖറിയാസ് മാർ സേവേറിയോസ്, സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർണബാസ് എന്നീ മെത്രാപ്പോലീത്താമാരുടെ സഹകാർമ്മികത്വത്തിലുമാണ് ചടങ്ങുകൾ നടക്കുക.വ്യാഴം രാവിലെ 7 ന് വി.കുർബാന കോലഞ്ചേരി പള്ളി വികാരി ഫാ.ജേക്കബ് കുര്യൻ. വെള്ളി രാവിലെ 7.30 ന് കുർബാന കണ്ടനാട് ഭദ്രാസന സെക്രട്ടറി ഫാ.ജോസ് തോമസ് പൂവത്തുങ്കൽ കാർമ്മികത്വം വഹിക്കും.

വൈകിട്ട് 5.30 മുതൽ തീർത്ഥാടകർക്ക് സ്വീകരണം. പിറവം മുളക്കുളം, ഓണക്കൂർ മേഖലയിൽ നിന്നുള്ള തീർത്ഥാടകർക്ക് കാക്കൂർ സെൻ്റ് തോമസ് കുരിശിങ്കലും, കോലഞ്ചേരി ,കടമറ്റം, പുത്തൻകുരിശ്, നീറാം മുഗൾ ,കണ്യാട്ടുനിരപ്പ് മേഖലകളിൽ നിന്നുള്ള തീർത്ഥാടകർക്ക് പരുമല മാർ ഗ്രിഗോറിയോസ് ചാപ്പലിലും സ്വീകരണം നൽകും.ഡോ. സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും. കബറിങ്കൽ ധൂപപ്രാർത്ഥന, ശ്ലൈഹിക വാഴ്‌വ്, നേർച്ച സദ്യ എന്നിവയുണ്ടാകും.ശനി രാവിലെ 8.30 ന് പരി. കാതോലിക്ക ബാവയുടെ പ്രധാന കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന. തുടർന്ന് വിദ്യാഭ്യാസ അവാർഡ് ദാനം, പ്രസംഗം, ധൂപപ്രാർത്ഥന, പ്രദക്ഷിണം, ആശിർവാദം, നേർച്ചസദ്യ . ഓർമ്മപ്പെരുന്നാളിനും തീർത്ഥാടക സ്വീകരണത്തിനും ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ അറിയിച്ചു.

error: Thank you for visiting : www.ovsonline.in