കാരിയ്ക്കാമറ്റം പള്ളി 1934-ലെ ഭരണഘടനാ പ്രകാരം ഭരിക്കണമെന്നു കോടതി
കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിൽ പെട്ട വെള്ളൂർ സെൻറ്.സൈമൺ (കാരിയ്ക്കാമറ്റം)പള്ളി 1934-ലെ സഭ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് കോട്ടയം മുൻസിഫ് കോടതി ഉത്തരവിട്ടു.
ഈ പളളിയുടെ ഉടമ്പടി മാറ്റി 2002 ലെ യാക്കോബായ ഭരണഘടന പ്രകാരം ഭരണം നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് ഏതാനും ഇടവകക്കാർ ചേർന്ന് നൽകിയ ഹർജി നിലനിൽക്കില്ല എന്ന് കോടതി കണ്ടെത്തുകയും. പുരാതനമായ ഈ പള്ളി 1934 ലെ സഭാ ഭരണഘടറപ്രകാരം മാത്രമാണ് ഭരണം നടത്തേണ്ടത് എന്ന് കണ്ടെത്തുകയും ചെയ്തു.
ഈ പള്ളിക്ക് ഉടമ്പടിയോ 2002 ഭരണഘടനയോ ബാധകമാക്കരുത് എന്നാവശ്യപ്പെടുകൊണ്ട് സൈമൺ എം ജോർജ് ഹർജി നൽകിയിരുന്നു. അദേഹത്തിന്റെ വാദമാണ് ശരിയെന്നും അപ്രകാരം 1934 സഭാ ഭരണഘടന പ്രകാരം മേലിൽ പള്ളി ഭരണം നടത്തണമെന്നും കോട്ടയം കോടതി ഉത്തരവിൽ പറയുന്നു.
ഈ പള്ളി ഇപ്പോൾ പൂർണ്ണമായും വിഘടിത സഭയുടെ കൈകളിലാണ് എന്നത് വിസ്മരിക്കാനാവാത്ത കാര്യമാണ്. നിയമം സ്ഥാപിച്ച് കിട്ടുന്നതിനായി തുടർ നടപടികളിലേക്ക് കടക്കേണ്ട സാഹചര്യം ഇപ്പോൾ സംജാതമായിരിക്കയാണ്.
കേസിലെ കക്ഷിയായ സൈമൺ ജോർജിന് വേണ്ടി അഡ്വ. സ്ക്കറിയാ എം. സി. ഹാജരായി.