കോട്ടയത്തെ പള്ളികളിൽ നിരോധനം ; വിധിക്ക് അംഗീകാരം
കോട്ടയം : മലങ്കര സഭാത്തർക്കത്തിൽ യാക്കോബായ വിഭാഗത്തിന് വീണ്ടും തിരിച്ചടി.കോട്ടയം ഭദ്രാസനത്തിലെ പള്ളികളിൽ പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ കോട്ടയം മുൻസിഫ് കോടതിയുടെ വിധിക്കെതിരെ യാക്കോബായ വിഭാഗത്തിന്റെ അപ്പീൽ തള്ളി.യാക്കോബായ കുപ്പായധാരി മോർ തീമോത്തിയോസ് ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി കോട്ടയം ജില്ലാ കോടതിയെ സമീപിച്ചത്.
നിയമ ലംഘകർക്കുള്ള താക്കീതെന്ന് ഓർത്തഡോക്സ് സഭ .അധികാരികളുടെ മൗനാനുവാദത്തോടെ നിയമ ലംഘനം നടത്തുന്നവർക്കുള്ള താക്കീതാണ് ഈ വിധിയെന്ന് വൈദീക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ.ജോസഫ് മഫ്രിയാന അടക്കമുള്ളവർ നീതിയുടെ മാർഗ്ഗത്തിലേക്ക് തിരിയണമെന്നും ബഹു.അച്ഛൻ കൂട്ടിച്ചേർത്തു.