OVS - Latest NewsOVS-Kerala News

സഭാതർക്കം: 6 പള്ളികൾ ഏറ്റെടുക്കാൻ കളക്ടർമാർക്ക് ഹൈക്കോടതി നിർദേശം.

കൊച്ചി: പാലക്കാട്, എറണാകുളം ജില്ലകളിലായി സഭാതർക്കം നിലനിൽക്കുന്ന 6 പള്ളികൾ ഏറ്റെടുക്കാൻ കലക്ടർമാർക് ഹൈക്കോടതി നിർദേശം നൽകി. ഹർജി ഇനി പരിഗണിക്കുന്ന അടുത്ത മാസം 30-നു മുൻപ് ഇതു സംബന്ധിച്ച റിപ്പോർട്ട് കലക്ടർമാർ നൽകണം. കലക്ടർമാരെ സഹായിക്കാനായി എറണാകുളം, പാലക്കാട് ജില്ലാ പൊലീസ് മേധാവിമാർ മതിയായ സേനയെ നിയോഗിക്കണമെന്നും കോടതി നിർദേശിച്ചു.

നിയമവാഴ്ച നടപ്പിലാക്കുവാൻ അനുവദിക്കാത്ത സാഹചര്യത്തിൽ അങ്കമാലി ഭദ്രാസനത്തിൽപ്പെട്ട പുളിന്താനം സെന്റ് ജോണ്‍സ്, മഴുവന്നൂര്‍ സെന്റ് തോമസ്, ഓടക്കാലി സെന്റ് മേരീസ് പള്ളികളും, തൃശൂർ ഭദ്രാസനത്തിൽപ്പെട്ട മംഗലം ഡാം സെന്റ് മേരീസ്, എറിക്കിൻചിറ സെന്റ് മേരീസ്, ചെറുകുന്നം സെന്റ് തോമസ് എന്നീ 6 പള്ളികളും ഏറ്റെടുക്കുവാൻ കളക്ടർമാർക്ക് നിർദേശം നൽകിയ ഹൈക്കോടതിവിധി സ്വാഗതാർഹം എന്ന് ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു.

നിരവധി തവണ കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ക്രമസമാധാന പ്രശ്നങ്ങൾ ബോധപൂർവ്വം സൃഷ്ടിച്ച് നിയമം നടപ്പിലാക്കുന്നതിനെതിരെ നിലകൊണ്ടവർക്കുള്ള താക്കീതുകൂടിയാണ് കോടതി വിധിയെന്ന് അദ്ദേഹം പറഞ്ഞു.1934 ലെ ഭരണഘടന അനുസരിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഭാഗമാകേണ്ട ദേവാലയങ്ങളിൽ ഇപ്രകാരമുള്ള സംഘർഷതാവസ്ഥ സൃഷ്ടിച്ചവർ ഇനിയെങ്കിലും വസ്തുതകൾ മനസ്സിലാക്കി നിയമ വ്യവസ്ഥയോട് സഹകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2017 ജൂലൈ 3 വിധി എല്ലാ പള്ളികൾക്കും ബാധകം ആണെന്ന് വീണ്ടും സുപ്രീം കോടതി